മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നാ​യ​ത് അ​നു​ഗ്ര​ഹം: പാ​ർ​വ​തി നാ​യ​ർ

മോ​ഹ​ൻ​ലാ​ലി​നെ പോ​ലെ​യു​ള്ള ഇ​തി​ഹാ​സ​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​വാ​നാ​യ​ത് അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് പാ​ർ​വ​തി നാ​യ​ർ. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പാ​ർ​വ​തി അ​ഭി​ന​യി​ക്കു​ന്ന അ​ജോ​യ് വ​ർ​മ ചി​ത്രം നീ​രാ​ളി തി​യ​റ്റ​റി​ൽ എ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് താ​രം ത​ന്‍റെ അ​നു​ഭ​വം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പാ​ർ​വ​തി ഈ ​തു​റ​ന്നു പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. എ​ന്നും ഉൗ​ർ​ജ്ജ​സ്വ​ല​നാ​യി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ പോ​ലെ​യു​ള്ള ഒ​രു ഇ​തി​ഹാ​സ​ത്തി​നൊ​പ്പം വ​ർ​ക്കു ചെ​യ്യാ​നാ​യ​ത് ത​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നാ​ണ് പാ​ർ​വ്വ​തി ട്വീ​റ്റ് ചെ​യ്ത. നീ​രാ​ളി​യി​ലെ വ​ർ​ക്കിം​ഗ് സ്റ്റി​ല്ലു​ക​ളും പോ​സ്റ്റി​ൽ ന​ടി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

നീ​രാ​ളി​യി​ൽ സ​ണ്ണി ജോ​ർ​ജ്ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​ദി​യ മൊ​യ്തു​വും പാ​ർ​വ​തി നാ​യ​രും ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​രാ​ണ്. ന​വാ​ഗ​ത​നാ​യ സാ​ജു തോ​മ​സ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന നീ​രാ​ളി മു​ഴു​നീ​ള ആ​ക്ഷ​നു​ള്ള ഒ​രു ത്രി​ല്ല​ർ ചി​ത്ര​മാ​ണ്.

മും​ബൈ, പു​ണെ, സ​ത്താ​റ, മം​ഗോ​ളി​യ, താ​യ്ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജൂ​ണ്‍ പ​തി​ന​ഞ്ചി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സാ​യി​കു​മാ​ർ, സു​രാ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​ർ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Related posts