‘മോജ്ഡി’ ധരിച്ചു! ദളിത് ബാലന് ക്രൂരമര്‍ദനം; വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

അ​ഹ​മ്മ​ദാ​ബാ​ദ്: പ​ര​ന്പ​രാ​ഗ​ത തു​ക​ൽ​ച്ചെ​രി​പ്പായ “മോ​ജ്ഡി’ ധ​രി​ച്ച​തി​ന് ദ​ളി​ത് ബാ​ല​ന് ര​ജ​പു​ത്ര വി​ഭാ​ഗ​ക്കാ​രു​ടെ മ​ർ​ദ്ദ​നം. ഗു​ജ​റാ​ത്തി​ലെ ബ​ഹു​ച​രാ​ജി​യി​ലാ​ണ് പ​തി​മൂ​ന്നു​കാ​ര​നെ നാ​ലു പേ​ർ ചേ​ർ​ന്നു മർദിച്ചത്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

അ​ക്ര​മി​ക​ളി​ലൊ​രാ​ൾ ഷൂ​ട്ട് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ​യി​ൽ കു​ട്ടി ക​ര​യു​ന്ന​തും ത​ല്ല​രു​തെ​ന്ന് അ​പേ​ക്ഷി​ക്കു​ന്ന​തും വ്യ​ക്ത​മാ​ണ്. ചെ​രു​പ്പു ധ​രി​ച്ചാ​ൽ ര​ജ​പു​ത്ര​നാ​വി​ല്ലെ​ന്ന് കൂ​ട്ട​ത്തി​ലൊ​രാ​ൾ ആ​ക്രോ​ശി​ക്കു​ന്ന​തും കേ​ൾ​ക്കാം.

മ​റ്റു​ള്ള​വ​ർ​ക്കൊ​രു പാ​ഠ​മാ​യി​രി​ക്കാ​ൻ ദൃ​ശ്യ​ങ്ങ​ൾ കു​ട്ടി​യു​ടെ നാ​ടാ​യ വി​ത്ത​ൽ​പൂ​രി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്ക​ണ​മെ​ന്നും അ​ക്ര​മി​ക​ളി​ലൊ​രാ​ൾ പ​റ​യു​ന്നു​ണ്ട്. കു​ട്ടി​യു​ടെ പ​രാ​തി​യിന്മേ​ൽ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ബ​ഹു​ച​രാ​ജി പോലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ആ​ർ. സോ​ല​ങ്കി പ​റ​ഞ്ഞു.

Related posts