കു​ട്ട​നാ​ട്ടി​ല്‍ കൂ​ട്ട​രാ​ജി ! ഇ​തു​വ​രെ സി​പി​എം വി​ട്ട​ത് 250 പേ​ര്‍; അ​ടി​മു​ടി അ​ഴി​മ​തി​യെ​ന്ന് ആ​രോ​പ​ണം…

ആ​ല​പ്പു​ഴ സി​പി​എ​മ്മി​ല്‍ കൂ​ട്ട​രാ​ജി തു​ട​രു​ന്നു. പു​ളി​ങ്കു​ന്ന് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും രാ​ജി​ക്ക​ത്ത് സ​മ​ര്‍​പ്പി​ച്ചു. ഏ​രി​യ നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള ഭി​ന്ന​ത​യാ​ണ് കൂ​ട്ട​രാ​ജി​യി​ല്‍ ക​ലാ​ശി​ച്ച​ത്.

ഒ​രു​മാ​സ​ത്തി​നി​ടെ കു​ട്ട​നാ​ട്ടി​ല്‍ നി​ന്ന് 250ല്‍ ​ഏ​റെ​പ്പ​രാ​ണ് പാ​ര്‍​ട്ടി വി​ട്ട​ത്. കാ​വാ​ലം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് 50പേ​ര്‍ നേ​ര​ത്തെ രാ​ജി​ക്ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

വെ​ളി​യ​നാ​ട്ടി​ല്‍ ഡി​വൈ​എ​ഫ്ഐ മു​ന്‍ സം​സ്ഥാ​ന സ​മി​തി അം​ഗം ഉ​ള്‍​പ്പെ​ടെ 30പേ​രാ​ണ് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​ത്.

വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം ജി​ല്ലാ ക​മ്മി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ നാ​ളെ കു​ട്ട​നാ​ട്ടി​ല്‍ അ​ടി​യ​ന്ത​ര ഏ​രി​യ ക​മ്മി​റ്റി യോ​ഗം ചേ​രും.

ക​ഴി​ഞ്ഞ സ​മ്മേ​ള​ന​കാ​ല​ത്താ​ണ് കു​ട്ട​നാ​ട്ടി​ലെ സി​പി​എ​മ്മി​ല്‍ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ​ത്. വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​മ്പ് സെ​റ്റ് ന​ല്‍​കി​യ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

സി​ഡി​എ​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്, കു​മ​ര​ങ്ക​രി സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഞ്ചാം വാ​ര്‍​ഡി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യ​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഏ​രി​യ ക​മ്മി​റ്റി പാ​ര്‍​ട്ടി വി​രു​ദ്ധ​മാ​യി ഇ​ട​പെ​ട്ട​താ​യി ഒ​രു കൂ​ട്ട​ര്‍ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment