ഫോണ്‍ ഇങ്ങോട്ടു താടാ കുരങ്ങച്ചാ എന്ന് പിഞ്ചു കുഞ്ഞ് ! ഇത് കൊച്ചുകുട്ടികള്‍ക്ക് കളിക്കാനുള്ളതല്ലെന്ന് പറഞ്ഞ് തട്ടിപ്പറിച്ച് കുരങ്ങനും;വീഡിയോ വൈറല്‍…

കൊച്ചുകുഞ്ഞുങ്ങളും മൃഗങ്ങളും തമ്മില്‍ ഇടപഴകുന്ന വീഡിയോകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. സാധാരണ വീട്ടിലുള്ള വളര്‍ത്തു മൃഗങ്ങളുമായി കുട്ടികള്‍ ഇടപഴകുന്ന വീഡിയോകളാണ് പുറത്തിറങ്ങാറുള്ളത്.

എന്നാല്‍ ഏവരെയും ഞെട്ടിച്ച് ഒരു വമ്പന്‍ കുരങ്ങനുമായി വഴക്കിടുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഒരു മൊബൈല്‍ ഫോണിന് വേണ്ടിയായിരുന്നു ഈ പിടിവലി. വീട്ടുമുറ്റത്ത് കട്ടിലിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിന്റെ അരികില്‍ കുരങ്ങന്‍ വന്ന് ഇരിപ്പുറപ്പിച്ചു.

തന്നോളം വലിപ്പമുള്ള കുരങ്ങനെ കണ്ടിട്ടും പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെയായിരുന്നു ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഇരിപ്പ്.

കുഞ്ഞിന്റെ കയ്യിലിരിക്കുന്ന ഫോണ്‍ കണ്ട് കൗതുകം തോന്നിയ കുരങ്ങന്‍ സെക്കന്‍ഡുകള്‍കൊണ്ട് അത് തട്ടിപറിച്ചെടുത്തു. ഫോണിലെ വാള്‍പേപ്പര്‍ ചിത്രംകണ്ട് അതെന്താണെന്ന് കുരങ്ങന്‍ ശ്രദ്ധയോടെ നോക്കുന്നത് വിഡിയോയില്‍ കാണാം.

ഏതാനും സെക്കന്‍ഡുകള്‍ കുരങ്ങനെ ശ്രദ്ധിച്ചെങ്കിലും ഒടുവില്‍ ഫോണ്‍ തിരിച്ചുതരാന്‍ ഭാവമില്ല എന്ന് മനസ്സിലായതോടെ കുഞ്ഞിന്റെ വിധം മാറി.

അപ്പോള്‍ തന്നെ കുരങ്ങന്റെ കയ്യില്‍ നിന്നും ഫോണ്‍ തിരികെ തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ കുരങ്ങനും ഭാവമുണ്ടായിരുന്നില്ല.

കുഞ്ഞിന്റെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തിട്ട് ധൈര്യമുണ്ടെങ്കില്‍ ഇത് തിരികെ വാങ്ങിക്ക് എന്ന ഭാവത്തില്‍ തന്നെയായി കുരങ്ങന്റെ ഇരിപ്പ്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഏറെ കൗതുകമുണര്‍ത്തുന്ന ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് കണ്ടു കഴിഞ്ഞത്.

Related posts

Leave a Comment