ജീവന് ഭീഷണിയായി വാനരന്മാർ..! തെങ്ങിൻ തോപ്പിൽകൂടി പോകുകയായിരുന്ന വീട്ടമ്മയെ തോങ്ങായ്ക്കെറിഞ്ഞ് വീഴ്ത്തി കുരങ്ങൻമാർ; മുഖത്ത് 12 തുന്നിക്കെട്ടൽ

പൂ​ക്കോ​ട്ടും​പാ​ടം: കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് പ​രി​ക്ക്. തെ​ങ്ങി​ൽ നി​ന്നും പ​റി​ച്ചെ​ടു​ത്ത തേ​ങ്ങ കു​ര​ങ്ങ​ൻ മു​ഖ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് പാ​ട്ട​ക്ക​രി​ന്പ് പു​ഞ്ച താ​ടി​ക്കു​ന്ന് ച​ക്കോ​ച്ച​ന്‍റെ ഭാ​ര്യ കൂ​രി​യാ​ട​ൻ ശ്രീ​ദേ​വി​ക്ക് (52) പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 4:30ന് ​സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ തെ​ങ്ങി​ൻ തോ​ട്ട​ത്തി​ൽ നി​റ​യെ കു​ര​ങ്ങന്മാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​വ അ​ടു​ത്തെ​ത്താ​നാ​യ​തോ​ടെ കു​ര​ങ്ങന്മാ​രെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങി​ൽ നി​ന്നും തേ​ങ്ങ എ​റി​യു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ശ്രീ​ദേ​വി പ​റ​യു​ന്നു.

ക​ണ്ണി​ന് താ​ഴെ​യാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​റി​വി​ന് പ​ന്ത്ര​ണ്ട് തു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് കു​ര​ങ്ങന്മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും, സ്വ​ത്തി​ന് പു​റ​മേ ജീ​വ​നു​കൂ​ടി ഭീ​ഷ​ണി​യാ​വു​ക​യാ​ണ് ഇ​പ്പോ​ൾ കു​ര​ങ്ങന്മാ​രെ​ന്നും ശ്രീ​ദേ​വി പ​റ​യു​ന്നു.

Related posts