അനുഷ്‌ക അങ്ങനെ ചെയ്യുമായിരിക്കും പക്ഷെ ഞാന്‍ ‘നോ’ പറയും; എന്നെക്കിട്ടില്ല പിന്നെ പെടാപ്പാട് പെടാന്‍; കീര്‍ത്തി സുരേഷ് പറയുന്ന കാര്യം കേട്ടാല്‍ ഞെട്ടും…

നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നടിയാണ്.സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, വിക്രമിന്റെ സാമി 2, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് കീര്‍ത്തി. ഇതിനുപുറമേ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി തമിഴിലും തെലുങ്കിലും മലയാളത്തിലും പുറത്തിറങ്ങുന്ന ‘മഹാനടി’ ചിത്രത്തിലും കീര്‍ത്തിയാണ് പ്രധാന വേഷത്തെ അഭിനയിക്കുന്നത്. സാവിത്രിയുടെ വേഷത്തിലാണ് സിനിമയില്‍ കീര്‍ത്തി എത്തുന്നത്.

സാവിത്രിയുടെ റോള്‍ ചെയ്യുന്ന കീര്‍ത്തിയോട് കുറച്ച് വണ്ണം കൂട്ടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കീര്‍ത്തി വണ്ണം കൂട്ടുകയും ചെയ്തു. സാവിത്രിയുടെ ജീവിതത്തില്‍ ഇടയ്ക്ക് വച്ച് നടി കുറച്ചധികം വണ്ണം വച്ചിരുന്നു. ഇതിനായി കുറച്ചു കൂടി വണ്ണം കൂട്ടാന്‍ കീര്‍ത്തിയോട് സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ കീര്‍ത്തിയുടെ വിധം മാറി. പറ്റില്ലെന്നു സംവിധായകനോടു തീര്‍ത്തു പറഞ്ഞു.

സൈസ് സീറോ സിനിമയ്ക്കായി അനുഷ്‌ക ഷെട്ടി വണ്ണം കൂട്ടുയും പിന്നെയിത് കുറയ്ക്കാന്‍ പെടാപാട് പെട്ടതുമാണ് കീര്‍ത്തിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്നാണ് കോളിവുഡിലെ സംസാരം. കടുത്ത ഡയറ്റ് പാലിച്ചിട്ടും വണ്ണം കുറയാത്തതിനെ തുടര്‍ന്ന് വിദേശത്ത് പോയി ചികില്‍സ ചെയ്താണ് അനുഷ്‌ക വണ്ണം കുറച്ചതെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ അവസ്ഥ തനിക്കും വരരുതെന്ന് ഓര്‍ത്താണ് അതിനുമുന്‍പേ കീര്‍ത്തി തന്റെ തീരുമാനം സംവിധായകനോട് വ്യക്തമാക്കിയത്.

കീര്‍ത്തി വണ്ണം വയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഗ്രാഫിക്‌സ് ഉപയോഗിച്ച് ഇത് മറികടക്കാനാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്. ബാഹുബലി 2 സിനിമയില്‍ അനുഷ്‌കയുടെ വണ്ണം കുറച്ചു കാണിക്കാന്‍ സംവിധായകന്‍ രാജമൗലി ഉപയോഗിച്ച അതേ ടെക്‌നിക്കാണ് മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിനും സ്വീകരിക്കാന്‍ പോകുന്നത്.ഒരു കാലത്ത് വെളളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച നായികയാണ് സാവിത്രി. ഒരു കാലത്ത് ദക്ഷിണേന്ത്യ കീഴടക്കിയ മഹാനടി. തെലുങ്ക്, കന്നട, തമിഴ്, മലയാളം,ഹിന്ദി തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ച നടിയാണ് സാവിത്രി. വ്യത്യസ്തമായ വേഷങ്ങളിലൂടെയും ഭാവപകര്‍ച്ചകളിലൂടെയും ഇഷ്ടം നേടിയ സാവിത്രിയുടെ ജീവിതമാണ് മഹാനടി പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷം ചെയ്യുന്നത്. ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളായിരുന്നു സാവിത്രി.

Related posts