കുരങ്ങനെ വളയം പിടിപ്പിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍ ! വീഡിയോ വൈറലാവുന്നു…

കുരങ്ങന്‍ വണ്ടിയോടിച്ച സംഭവത്തില്‍ കര്‍ണാടക എസ്ആര്‍ടിസിയുടെ (കെഎസ്ആര്‍ടിസി) ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. സ്റ്റിയറിംഗ് കുരങ്ങന് കൈമാറിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. ഡ്രൈവറുടെ മടിയിലിരുന്നായിരുന്നു കുരങ്ങന്റെ ഡ്രൈവിംഗ്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലെ ഡ്രൈവര്‍ പ്രകാശാണ് വണ്ടിയുടെ വളയം കുരങ്ങന് കൈമാറിയത്.

യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പ്രകാശ് സ്റ്റിയറിംഗ് കുരങ്ങിന് കൈമാറിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കതിരെ നടപടി സ്വീകരിച്ചത്. ഇയാള്‍ക്കതിരെ വകുപ്പുതല അന്വേഷണം നടത്തും. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതു വരെയാണ് സസ്പെന്‍ഷന്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകാശിനെതിരേ വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related posts