ഇപ്പോഴാ ആ പ്രയോഗം ശരിയായത് ! വധുവിന്റെ തലയില്‍ നിന്ന് പൂമാല തട്ടിയെടുത്ത് കുരങ്ങന്‍; വീഡിയോ വൈറലാകുന്നു

കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയാലെങ്ങനെയിരിക്കും. പണ്ടു മുതലുള്ള ഒരു പ്രയോഗമാണിത്. എന്നാല്‍ ഇപ്പോള്‍ ശരിക്കും കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയിരിക്കുകയാണ്. അതിന്റെ വീഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു കല്യാണ വിഡിയോയിലെ രംഗങ്ങളാണ് പുറത്ത് വന്നത്്. വധുവിന്റെ തലയില്‍ നിന്നും മുല്ലപ്പൂവ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

വധുവും വരനും ഫോട്ടോയ്ക്കായി പോസ് ചെയ്യുമ്പോള്‍ തൊട്ട് പിന്നിലെ മതിലില്‍ രണ്ട് കുരങ്ങന്മാര്‍ വന്നിരിക്കുന്നത് കാണാം. ഇതില്‍ ഒരു കുരങ്ങന്‍ വധുവിന്റെ തലയിലെ മുല്ലപ്പൂവില്‍ കൈ വെച്ചു. മുല്ലപ്പൂവ് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. ഇത് കണ്ട് നിന്ന വരന്‍ വധുവിന്റെ തലയില്‍ നിന്ന് തന്നെ നീളത്തിലൊരു മുല്ലമാല കുരങ്ങന് കൊടുക്കുകയായിരുന്നു. മുല്ലപ്പൂവ് കിട്ടയതോടെ കുരങ്ങന്‍ അതും കൊണ്ട് ഓടിപ്പോവുകയും ചെയ്തു. ഈ സമയമത്രെയും വധു പേടിച്ചു നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. എന്തായാലും പൂമാല കിട്ടിയതോടെ കുരങ്ങന്‍ ഹാപ്പിയായി.

Related posts