ഇതെന്തൊരു കുരങ്ങന്‍ ! മോട്ടോര്‍ സൈക്കിളിലെത്തി കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ കുരങ്ങന്റെ ശ്രമം;ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ ഏവരെയും ഞെട്ടിക്കുകയാണ്.

കുട്ടികള്‍ കളിക്കുന്ന മോട്ടോര്‍ സൈക്കിളിലെത്തി ഒരു കൊച്ചുകുഞ്ഞിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന കുരങ്ങന്റേതാണ് വിഡിയോ.

ആളുകള്‍ നോക്കിയിരിക്കെയാണ് തെരുവിലൂടെ കുട്ടി മോട്ടോര്‍ സൈക്കിളിലെത്തുന്ന കുരങ്ങന്‍ കുഞ്ഞിനെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.

ആദ്യ ശ്രമത്തില്‍ കുട്ടി പിടിവിട്ട് നഷ്ടപ്പെടുമ്പോള്‍ വീണ്ടും വലിക്കാന്‍ ശ്രമിക്കുന്നതും അല്‍പദൂരം കുഞ്ഞിനെ വലിച്ചു കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒടുവില്‍ ഒരാള്‍ ഓടിയെത്തുമ്പോള്‍ മാത്രമാണ് കുരങ്ങന്‍ കുഞ്ഞിനെ വിട്ട് ഓടിപ്പോകുന്നത്. മുന്‍ ബാസ്‌കറ്റ് ബോള്‍ താരം റെക്‌സ് ചമ്പാന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം കോടിക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

https://twitter.com/RexChapman/status/1257108668492984321

Related posts

Leave a Comment