വ​ഴിതെ​റ്റി ര​ണ്ട് വാനരന്മാരെ​ത്തി; ആ​ദ്യ ദി​വ​സം തെ​രു​വു​നാ​യ​ക​ൾ തു​ര​ത്തി; ഒടുവില്‍ ശ​ത്രു​ത വെ​ടി​ഞ്ഞു കൂട്ടായി…

കൊ​ഴി​ഞ്ഞാ​ന്പാ​റ : കോ​ഴി​പ്പാ​റ​യ്ക്ക് സ​മീ​പം വ​ഴി​തെ​റ്റി എ​ത്തി​യ ര​ണ്ട് വാ​ന​ര​സ​ന്ത​തി​ക​ൾ സ​മീ​പ​വാ​സി​ക​ൾ​ക്ക് കൗ​തു​ക​മാ​യി. എ​ന്നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​യാ​ത്ര​ക്കാ​ർ​ക്കു ഭീ​തി​ജ​ന​ക​വു​മാ​യി.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് കു​ര​ങ്ങന്മാ​ർ വ​ഴി തെ​റ്റി കോ​ഴി​പ്പാ​റ പ്രാ​ധ​ന​പാ​ത​യ്ക്ക​രി​കി​ലെ​ത്തി​യ​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ അ​ടു​ക്കാ​ൻ ആ​ശ​ങ്ക കാ​ണി​ച്ചെ​ങ്കി​ലും പി​ന്നി​ട് സൗ​ഹൃ​ദ​വ​ല​യ​ത്തി​ലാ​യി.

കു​ര​ങ്ങന്മാരെ​ത്തി​യ ആ​ദ്യ ദി​വ​സം തെ​രു​വു​നാ​യ​ക​ൾ തു​ര​ത്തി​യ​തോ​ടെ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര മ​റ്റും മ​ര​ങ്ങ​ളി​ൽ ക​യ​റി​യാ​ണ് കു​ര​ങ്ങ​ന്മാ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ തെ​രു​വു​നാ​യ മ​റ്റും വ​ള​ർ​ത്തു നാ​യ​ക​ളും കു​ര​ങ്ങ​ന്മാ​രോ​ട് ശ​ത്രു​ത വെ​ടി​ഞ്ഞു.

വീ​ട്ടു​കാ​ർ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ നേ​രി​ട്ടു വാ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ പു​തി​യ അ​തി​ഥി​ക​ൾ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ൽ സ​മീ​പ​വാ​സി​ക​ളും വാ​ന​ര​ന്മാ​രു​മാ​യി സൗ​ഹൃ​ദ​മു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ട​യ്ക്കി​ടെ റോ​ഡി​നു കു​റു​കെ ഓ​ടു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​സൗ​ക​ര്യ​മാ​വു​ന്നു​ണ്ട്. ഇ​തി​നി​ടെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ കു​ര​ങ്ങ​ന്മാ​രെ​ത്തി​യ വി​വ​രം വ​ന​പാ​ല​ക​രേ​യും അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment