വ്യക്തമായ അഭിപ്രായമുണ്ട്..! പാലായിൽ വിളിച്ചു ചേർത്ത പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമെന്ന് മോൻസ് ജോസഫ്

monsjosephകോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി പാ​ലാ​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് മോൻസ് ജോസഫ് എംഎൽഎ.

അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. അടുത്ത പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കും. കോട്ടയം സംഭവവുമായി ബന്ധപ്പെട്ട് വ്യക്തമായ അഭിപ്രാ യമുണ്ട്, അത് വ്യക്തമാക്കിയിട്ടുമുണ്ട്- മോൻസ് പറഞ്ഞു. ശനിയാഴ്ച നടന്ന യോഗത്തിൽ പാർട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ കൂടിയായ പി.​ജെ. ജോ​സ​ഫും പങ്കെടുത്തിരുന്നില്ല.

ശനിയാഴ്ച രാ​ത്രി ഏ​ഴി​നു കു​റ​വി​ല​ങ്ങാ​ട് ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​എം. മാ​ണി​ക്കൊ​പ്പം മോ​ൻ​സ് പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പാ​ലാ​യി​ലെ യോ​ഗ​ത്തി​ലേ​ക്കു വ​രാ​തെ അ​ദ്ദേ​ഹം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ രാ​ഷ്‌ട്രീയ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത രൂ​പ​പ്പെ​ട്ട​താ​യി വാർത്തകൾ വരുന്നതിനിടെയാണ് പി.ജെ. ജോസഫും മോൻസും വിട്ടു നിന്നത്.

Related posts