ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: രണ്ടാം പ്രതി മ​ണി​ക​ണ്ഠ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ ജാമ്യം അനുവദി ക്കണമെന്ന വാദമാണ് കോടതി തള്ളിയത്

THAMMANAMകൊ​ച്ചി: ച​ല​ച്ചി​ത്ര ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി എ​റ​ണാ​കു​ളം ത​മ്മ​നം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തി​നാ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ വാ​ദം. എ​ന്നാ​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യെ​ന്ന​ത് ജാ​മ്യം ന​ല്‍​കാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഫെ​ബ്രു​വ​രി 18ന് ​തൃ​ശൂ​രി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​ണി​ക​ണ്ഠ​നു​ള്‍​പ്പെ​ടെ പ്ര​തി​ക​ള്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ വ​ച്ച് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ന​ടി​യെ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്.

Related posts