മോ​ൻ​സ​ന് സു​ര​ക്ഷ​യൊ​രു​ക്കി​യ​ത് ബെ​ഹ്റ; അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തും അ​തേ ബെ​ഹ്റ! ഡി​​ജി​​പി ശി​​​പാ​​​ര്‍​ശ ചെ​​യ്ത​​ത് എ​​​ന്‍​ഫോ​​​ഴ്‌​​​സ്​​​മെ​​​ന്‍റ് അ​​​ന്വേ​​​ഷ​​​ണ​​ത്തി​​ന്

കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു വി​​​ല്പ​​​ന​​​യു​​​ടെ മ​​​റ​​​വി​​​ല്‍ കോ​​​ടി​​​ക​​ൾ ത​​​ട്ടി​​​ച്ച കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ വീ​​​ടു​​​ക​​​ള്‍ക്കു സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കാ​​നും പി​​ന്നീ​​ട് അ​​യാ​​ളു​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​ക്കു​​റി​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത് മു​​​ന്‍ ഡി​​​ജി​​​പി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ.

2019 ജൂ​​​ണ്‍ 13നാ​​ണ് മോ​​​ന്‍​സ​​​ന്‍റെ വീ​​​ടു​​​ക​​​ള്‍ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ല​​​പ്പു​​​ഴ എ​​​സ്പി​​​ക്കും കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്കും ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ ക​​​ത്ത് ന​​​ല്‍​കി​​​യ​​​ത്.

ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് റി​​​പ്പോ​​​ര്‍​ട്ടി​​​നെ തു​​​ട​​​ര്‍​ന്ന് 2020ല്‍ ​​​ഇ​​​തേ ഡി​​​ജി​​​പി​​ത​​ന്നെ മോ​​​ന്‍​സ​​​നെ​​​തി​​​രേ എ​​​ന്‍​ഫോ​​​ഴ്‌​​​സ്​​​മെ​​​ന്‍റ് അ​​​ന്വേ​​​ഷ​​​ണ​​​വും ശി​​​പാ​​​ര്‍​ശ ചെ​​യ്തു.

അ​​​മൂ​​​ല്യ​​​മാ​​​യ പു​​​രാ​​​വ​​​സ്തു ശേ​​​ഖ​​​ര​​​മു​​​ണ്ടെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ‘മോ​​​ന്‍​സ​​​ന്‍ എ​​​ഡീ​​​ഷ​​ൻ’ എ​​​ന്ന വീ​​​ടി​​നു സു​​​ര​​​ക്ഷ ഒ​​​രു​​​ക്കാ​​​ൻ ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ഇ​​തി​​നു പി​​​ന്നാ​​​ലെ ചേ​​​ര്‍​ത്ത​​​ല​​​യി​​​ലെ​​​യും കൊ​​​ച്ചി​​​യി​​​ലെ​​​യും വീ​​​ടു​​​ക​​​ള്‍​ക്കു പോ​​​ലീ​​​സ് സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​ക​​യും​​ ചെ​​യ്തു.

നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ലാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ വീ​​​ട്. ചേ​​​ര്‍​ത്ത​​​ല​​​യി​​​ലേ​​​ക്കും സ​​​മാ​​​ന​​​മാ​​​യ ക​​​ത്തുപോ​​​യി. സു​​​ര​​​ക്ഷ ഒ​​​രു​​​ക്കി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു തി​​​രി​​​ച്ചു ഡി​​​ജി​​​പി​​​ക്കും ക​​​ത്ത​​​യ​​ച്ചു.

ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ മോ​​​ന്‍​സ​​​നു​​​ള്ള​​​ത് പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഇ​​​യാ​​​ളു​​​ടെ എ​​​ല്ലാ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് എ​​​ന്‍​ഫോ​​​ഴ്‌​​​സ്​​​മെ​​​ന്‍റ് അ​​​ന്വേ​​​ഷ​​​ണ​​ത്തി​​ന് ഡി​​ജി​​പി ശി​​​പാ​​​ര്‍​ശ ചെ​​യ്ത​​ത്. മോ​​​ന്‍​സ​​​നൊ​​​പ്പ​​​മു​​​ള്ള ബെ​​​ഹ്‌​​​റ​​യു​​ടെ ചി​​​ത്ര​​​ങ്ങ​​​ള്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

Related posts

Leave a Comment