വീണ്ടും സദാചാര പോലീസ്..! മി​നി ഉൗ​ട്ടി​യി​ൽ ദമ്പതിമാർക്കു നേരെ ആക്രമണം; കാറിലെ ത്തിയ നാലംഗ സംഘം യുവതിയെ ആക്രമി ക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ് തു;യുവതിയുടെ പരാതിയിൽ 2പേർഅ​റ​സ്റ്റി​ൽ

moral-policeകൊ​ണ്ടോ​ട്ടി: ന​വ​ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രി​ന്പ്ര ചാ​ള​ക്ക​ണ്ടി വീ​ട്ടി​ൽ മൊ​യ്തീ​ൻ​കു​ട്ടി (42), കൊ​ണ്ടോ​ട്ടി ചോ​ക്കോ​ട് വീ​ട്ടി​ൽ അ​ബ്ദു​ള്ള (32) എ​ന്നി​വ​രെ​യാ​ണ് കൊ​ണ്ടോ​ട്ടി എ​സ്ഐ കെ.​എ.​സാ​ബു അ​റ​സ്റ്റ് ചെ​യ്ത​ത്.തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നെ​ടി​യി​രു​പ്പി​ലെ മി​നി ഉൗ​ട്ടി​യി​ൽ മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ന​വ​ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ​ക്കുനേ​രെ ര​ണ്ടു കാ​റു​ക​ളി​ലാ​യി എ​ത്തി​യ നാ​ലു പേ​ർ അ​നാ​വ​ശ്യ​മാ​യി ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണ്‍ ബ​ലം പ്ര​യോ​ഗി​ച്ചു വാ​ങ്ങു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ടു നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​തി​നെ തു​ട​ർ​ന്നു അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കൊ​ണ്ടോ​ട്ടി പോ​ലീ​സ്  കേ​സെ​ടു​ത്തു.  ര​ണ്ടുപേ​രെ​യും ബു​ധ​നാ​ഴ്ച കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ക്കി​യു​ള​ള ര​ണ്ടു പേ​ർ ഒ​ളി​വി​ലാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ശി​ക്ഷ​നി​യ​മം 342, 392,354 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം പി​ടി​ച്ചു​പ​റി, ക​വ​ർ​ച്ച, മാ​ന​ഹാ​നി എ​ന്നി കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts