Set us Home Page

പുഴത്തീരത്ത് ഇരുന്ന ദമ്പതികളെ കമിതാക്കള്‍ എന്നു കരുതി കയ്യേറ്റം ചെയ്ത് സദാചാരഗുണ്ടകള്‍; അഞ്ചുപേര്‍ പിടിയില്‍; സംഭവം ഇങ്ങനെ…

പുഴയോരത്ത് സംസാരിച്ചിരുന്ന ദമ്പതികളെ കമിതാക്കള്‍ എന്നു കരുതി കയ്യേറ്റം ചെയ്ത സദാചാരഗുണ്ടകള്‍ അറസ്റ്റില്‍. കണ്ടിയൂര്‍ കുന്നുംപുറത്ത് വടക്കതില്‍ കണ്ണന്‍ (37), കണ്ടത്തില്‍ അനന്തു(22), ചെമ്പംപറമ്പില്‍ വസിഷ്ഠ് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തില്‍ ആര്‍ എം കെ മന്ദിരത്തില്‍ മിഥുന്‍ (26) എന്നിവരാണ് അറസ്സറ്റിലായത്. കായംകുളം മുതുകുളം തെക്ക് ശിവഭവനില്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. പുഴത്തീരത്ത് ഇരുന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ചാണ് ഇവള്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് അച്ചന്‍കോവിലാറിന്റെ തീരത്ത് കണ്ടിയൂര്‍ കടവിലാണ് സംഭവം. ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്നതായിരുന്നു ഇവര്‍. കൂടെ ഭാര്യ സഹോദരനും ഉണ്ടായിരുന്നു. വിദേശത്ത് ജോലിയാണ് ശിവപ്രസാദിന്. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ് മൂന്ന് പേരും കടവിലെത്തി. കടവില്‍ ഉണ്ടായിരുന്ന കണ്ണന്‍ എന്ന ആള്‍ ഇവര്‍ കമിതാക്കളാണെന്ന് ആരോപിച്ച് ഇവരെ ചോദ്യം ചെയ്തു. വിവാഹ ഫോട്ടോ കാണിച്ചിട്ടും ആക്ഷേപിച്ചു. ശിവപ്രസാദുമായി വാക്ക് തര്‍ക്കം ഉണ്ടായപ്പോള്‍ കണ്ണന്‍ സമീപത്ത് കളിച്ച് കൊണ്ടിരുന്ന നാലു പേരെയും വിളിച്ചു. തുടര്‍ന്ന് ഇവര്‍ ശിവപ്രസാദിനെയും ഭാര്യാ സഹോദരനെയും മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച സംഗീതയോട് മോശമായി പെരുമാറിയെന്നാണ് പോലീസ് കേസ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS