പ്രഭാത സവാരിക്കിടെ കണ്ട അവിശ്വസനീയമായ കാഴ്ച പങ്കുവച്ച് യുവതി. ഹൈദരാബാദിലാണ് സംഭവം. ദിവസേനയുള്ള പതിവ് ഓട്ടത്തിനിടെ തനിക്കുണ്ടായ അസ്വസ്ഥകരമായ സംഭവമാണ് യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. അതിരാവിലെയുള്ള ഓട്ടത്തിനിടെ വഴിയരികിൽവച്ച് ഒരു യുവാവ് സ്വയംഭോഗം ചെയ്യുന്നതായിരുന്നു അവർ കണ്ടത്. ഉടൻതന്നെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
യുവാവിനെ കണ്ടാൽ 30 വയസ് പ്രായം തോന്നിക്കും. ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരാൾ തന്നെ തുറിച്ച് നോക്കി സ്വയം വിറയ്ക്കുന്നത് കണ്ടപ്പോഴാണ് യുവതി അയാളെ ശ്രദ്ധിച്ചതെന്ന് വീഡിയോയിൽ പറയുന്നു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അയാൾ തന്നെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു എന്ന് മനസിലായത്. ഒരു പൊതു സ്ഥലത്ത് വച്ച് ഇങ്ങനെ ചെയ്യാൻ എന്ത് ധൈര്യമാണ് അയാൾക്കെന്ന് യുവതി ചോദിക്കുന്നു. ആ കാഴ്ച പകർത്താനായി മൊബൈൽ കാമറ ഓണാക്കിയെങ്കിലും അയാൾ പെട്ടെന്ന് പുറം തിരിഞ്ഞ് അതിവേഗം നടന്ന് കുറ്റിക്കാട്ടിലേക്ക് കയറിയെന്നും യുവതി ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
വീഡിയോ വൈറലൈയതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അതിരാവിലെയുള്ള ഓട്ടം മതിയാൻ മിക്കവരും യുവതിയോട് ഉപദേശിച്ചു. എന്നാൽ പേടിച്ച് ഇങ്ങനെ പിന്തിരിയേണ്ടെന്ന് ഉപദേശവുമായി എത്തിയവരും കുറവല്ല.
