മ​ദ്യം വാ​ങ്ങി ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം; സോ​ഡാ​ക്കു​പ്പി​ക്ക് യു​വാ​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ

​ക​ട്ട​പ്പ​ന: മ​ദ്യം വാ​ങ്ങി ന​ൽ​കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ന് ബാ​റി​ൽ​വ​ച്ച് സോ​ഡാക്കു​പ്പി ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് പ​രിക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​ പേ​ർ അ​റ​സ്റ്റി​ലാ​യി.

വ​ള്ള​ക്ക​ട​വ് ക​ണ്ട​ത്തി​ൽ ബെ​ഞ്ച​മി​ൻ മാ​ത്യുവിനെ (35)​ ആ​ക്ര​മി​ച്ച കേ​സി​ൽ ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് വേ​ങ്ങാ​ട്ട്‌​വാ​ക്ക​ൽ ജി​തി​ൻ(36), പാ​റ​ക്ക​ട​വ് നാ​ക്ക​ന​പ്പ​ള്ളി​ൽ ര​ഞ്ജി​ത്ത് (34) എ​ന്നി​വ​രെ​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കഴിഞ്ഞ ശനിയാഴ്ച വൈ​കുന്നേരം 4.30ന് ഇ​ട​ശേ​രി ബാ​റി​ലാ​യി​രു​ന്നു സംഭവം.പ​രി​ക്കേ​റ്റ ബെ​ഞ്ച​മി​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment