എബോള വൈറസ് ; മൂ​​​ന്ന് ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കണമെന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ എ​​​ബോ​​​ള വൈ​​​റ​​​സ് പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ൻ​​​ക​​​രു​​​ത​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ, ഉ​​​ഗാ​​​ണ്ട, ദ​​​ക്ഷി​​​ണ സു​​​ഡാ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ത്യാ​​​വ​​​ശ്യ​​​മ​​​ല്ലാ​​​ത്ത യാ​​​ത്ര​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശി​​​ച്ചു.

വൈ​​​റ​​​സ് അ​​​തി​​​വേ​​​ഗം പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് നി​​​ർ​​​ദേ​​​ശം. കൂ​​​ടാ​​​തെ രോ​​​ഗ​​​ബാ​​​ധ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ച്ച ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രോ​​​ട് പ്രാ​​​ദേ​​​ശി​​​ക ആ​​​രോ​​​ഗ്യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​രു​​​മാ​​​യു​​​ള്ള സ​​​ന്പ​​​ർ​​​ക്കം ഒ​​​ഴി​​​വാ​​​ക്കാ​​​നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

രോ​​​ഗ​​​ബാ​​​ധ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക​​​യാ​​​ണു​​​യ​​​രു​​​ന്ന​​​ത്. കോം​​​ഗോ​​​യി​​​ൽ മാ​​​ത്രം 204 പേ​​​ർ രോ​​​ഗം ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​താ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. കൂ​​​ടാ​​​തെ 867 പേ​​​രി​​​ൽ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ട​​​താ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ട്.ഉ​​​ഗാ​​​ണ്ട, ദ​​​ക്ഷി​​​ണ സു​​​ഡാ​​​ൻ തു​​​ട​​​ങ്ങി​​​യ അ​​​യ​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും രോ​​​ഗ​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

രോ​​​ഗ​​​വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തെ പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ആ​​​ഫ്രി​​​ക്ക​​​യ്ക്കു പു​​​റ​​​ത്ത് മ​​​റ്റൊ​​​രി​​​ട​​​ത്തും വൈ​​​റ​​​സ് വ്യാ​​​പ​​​നം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.രോ​​​ഗ​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​മി​​​ഗ്രേഷ​​​ൻ ക്ലി​​​യ​​​റ​​​ൻ​​​സി​​​നു​​​മു​​​ന്പ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് ഉ​​​ള്ളി​​​ൽ​​​ത്ത​​​ന്നെ ആ​​​രോ​​​ഗ്യ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ 21ന് ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മു​​​ന്ന​​​റി​​​യി​​​പ്പി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

’ബു​​​ന്ദി​​​ബു​​​ഗ്യോ’​​​എ​​​ന്ന വ​​​ക​​​ഭേ​​​ദ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന​​​ത്. ഈ ​​​രോ​​​ഗ​​​ത്തി​​​ന് നി​​​ല​​​വി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ വാ​​​ക്സി​​​ൻ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, രോ​​​ഗ​​​വ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് സം​​​ര​​​ക്ഷ​​​ണ കി​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ സ​​​ഹാ​​​യം ആ​​​ഫ്രി​​​ക്ക​​​ൻ സെ​​​ന്‍റ​​​ർ ഫോ​​​ർ ഡി​​​സീ​​​സ് ക​​​ണ്‍ട്രോ​​​ൾ ആ​​​ൻ​​​ഡ് പ്രി​​​വ​​​ൻ​​​ഷ​​​നി​​​ലേ​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ്ശ​​​ങ്ക​​​ർ അ​​​റി​​​യി​​​ച്ചു.

  • സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

Related posts

Leave a Comment