വരാനിരുന്ന ദോഷം ഇതായിരുന്നോ..! ഭാവി ദോഷം പ്രവചിക്കാനെത്തിയ സത്രീ വീട്ടുകാർ ഭാവിലേക്ക് കരുതിയ സ്വർണവും പണവുമായി മുങ്ങി; ആറുപതുകാരിയെ കുടുക്കി , കൂട്ടുപ്രതിയായ സുഹൃത്തിനെ ഉടൻ പൊക്കുമെന്ന് പാലാ പോലീസ്

കോ​ട്ട​യം: വീ​ട്ടി​ലെ​ത്തി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ സ്ത്രീ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നു വേ​ണ്ടി പാ​ലാ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി​ ശൂ​ര​നാ​ട് വ​ട​ക്കു​ക​ര​യി​ൽ ഇ​രു​ക​ണ്ടം​വി​ള​യി​ൽ രാ​ധാ​മ​ണി രാ​ജേ​ന്ദ്ര​നെ (60)യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പാ​ലാ വ​ള്ളി​ച്ചി​റി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് ര​ണ്ടം​ഗ സം​ഘ​മെ​ത്തി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​ത്. ഭാ​വി കാ​ര്യ​ങ്ങ​ൾ പ്ര​വ​ചി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ര​ണ്ടം​ഗ സം​ഘം വീ​ട്ടി​ലെ​ത്തി​യത്. ​

കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​കാ​നി​ട​യു​ള്ള ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്നു 250 രൂ​പ പ്ര​തി​ഫ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല​മാ​ര​യി​ൽ നി​ന്നും വീ​ട്ടു​കാ​ർ പ​ണ​മെ​ടു​ത്ത് ന​ല്കു​ന്ന​തു ക​ണ്ട​തോ​ടെ കു​ടി​വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി വീ​ട്ടു​ട​മ​സ്ഥ അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ നി​ന്നും പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കി ര​ണ്ടം​ഗ സം​ഘം മു​ങ്ങു​ക​യാ​യി​രു​ന്നു.

പീ​ന്നി​ട് വീ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പോ​ലീ​സ് നി​ര​വ​ധി സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പാ​ലാ എ​സ്എ​ച്ച്ഒ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment