കോലാഹലമേട് തങ്ങൾപാറയിലെ നേർച്ചക്കുറ്റി കടത്താൻ ശ്രമം; കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ ഭ​ർ​ത്താ​വ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ; സിപിഎം പ്രാദേശിക നേതാവടക്കം നാലുപേർ ഒളിവിൽ

ഏ​ന്ത​യാ​ർ: കോ​ലാ​ഹ​ല​മേ​ട് ത​ങ്ങ​ൾ​പാ​റ​യി​ലെ നേ​ർ​ച്ച​ക്കു​റ്റി പൊ​ളി​ച്ചു​നീ​ക്കി ക​ട​ത്താ​നു​ള​ള ശ്ര​മം പ​രാ​ജ​യപ്പെട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ ഭ​ർ​ത്താ​വ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ​ട​ക്കം നാ​ലു​പേ​ർ ഒ​ളി​വി​ൽ.
കോ​ലാ​ഹ​ല​മേ​ട് ത​ങ്ങ​ൾ​പാ​റ​യി​ൽ സ്ഥാ​പി​ച്ച നേ​ർ​ച്ച​ക്കു​റ്റി പൊ​ളി​ച്ചു​നീ​ക്കി ക​ട​ത്തി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ ഏ​ന്ത​യാ​ർ ടൗ​ണി​ന് സ​മീ​പം വ​ച്ചു വി​ശ്വാ​സി​ക​ൾ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​ഘ​ർഷാ​വ​സ്ഥ​യുമുണ്ടായി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ന്ത​യാ​ർ പ​ണി​ക്ക​വീ​ട്ടി​ൽ ഉ​സ്മാ​ൻ (63), സ​ഹോ​ദ​ര​ങ്ങ​ളാ​യ പ​ണി​ക്ക​വീ​ട്ടി​ൽ സെ​യ്ദ​ല​വി (61), പ​ണി​ക്ക​വീ​ട്ടി​ൽ ഉ​മ്മ​ർ​കു​ട്ടി (58) ഉ​സ്മാ​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് തൊ​ടു​പു​ഴ പ​ല്ലാ​രി​മം​ഗ​ലം ക​ല്ലും​പു​റ​ത്ത് ഗ​ദ്ദാ​ഫി (32) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം സി​ഐ ഷി​ബു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വം സം​ബ​ന്ധി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഏ​ന്ത​യാ​ർ ബ​ദ​രി​യ്യ ജ​മാ​അ​ത്തി​ന്‍റെ കീ​ഴി​ലാ​ണ് കോ​ലാ​ഹ​ല​മേ​ട് ക​ബറി​ട​വും പ​രി​സ​ര​പ്ര​ദേ​ശ​വും. ഇ​വി​ടെ കൈ​വ​ശ​ഭൂ​മി സം​ബ​ന്ധി​ച്ച് ജ​മാ അ​ത്ത് ക​മ്മി​റ്റി​യും ഉ​സ്മാ​നും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ത​ർ​ക്കം നി​ല​നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് അ​ടു​ത്തി​ടെ നേ​ർ​ച്ച​ക്കു​റ്റി​സ്ഥാ​പി​ച്ച​ത് വി​വാ​ദ​മാ​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഉ​സ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം കു​റ്റി പൊ​ളി​ച്ചു നീ​ക്കി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ ഏ​ന്ത​യാ​റ്റി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ജ​മാ​അ​ത്ത് പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം ഉ​സ്മാ​ന്‍റെ വീ​ടി​നു മു​ന്നി​ലെ​ത്തി ത​ട​യു​ക​യും പി​ക്ക​പ്പ് വാ​നി​ന്‍റെ ട​യ​റി​ന്‍റെ കാ​റ്റ​ഴി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു.

കൂ​ടു​ത​ൽ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ മു​ണ്ട​ക്ക​യം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​വും നാ​ലം​ഗ​സം​ഘ​ത്തെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​ക​ളാ​യ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ​ട​ക്കം നാ​ലു​പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ നാ​ലു​പേ​രെ​യും ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Related posts