കോഴിക്കോട് നിന്ന് പത്തനംതിട്ടയിലെത്തിയത് കാമുകിയെ കാണാൻ; മോഷ്ടിച്ച ബൈക്കിൽ കായംകുളം വഴിപോയപ്പോൾ കവർന്നത് 50 പവൻ; ഇസ്മയിൽ ഒരു കൊച്ചുണ്ണിയെന്ന് പോലീസ്

കാ​യം​കു​ളം: വീ​ട് കു​ത്തി​ത്തുറ​ന്ന് 50 പ​വ​നും ര​ണ്ടുല​ക്ഷം രൂ​പ​യും ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

കാ​യം​കു​ളം പെ​രി​ങ്ങാ​ല ച​ക്കാ​ല കി​ഴ​ക്ക​തി​ൽ ഹ​രി​ദാ​സി​ന്‍റെ വീ​ട്ടി​ൽനി​ന്നു 50 പ​വ​ൻ സ്വ​ർ​ണ​വും രണ്ടുല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ഇ​രി​ക്കൂ​ർ പ​ട്ടു​വ ദേ​ശ​ത്ത് ദാ​റു​ൽ ഫ​ലാ​ഖ് വീ​ട്ടി​ൽ ഇ​സ്മാ​യി​ലി (30) നെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ നാലിന് ​സ​ന്ധ്യാ​സ​മ​യ​ത്ത് വീ​ട്ടു​കാ​ർ ര​ണ്ടു വീ​ടു​ക​ൾ​ക്ക​പ്പു​റ​മു​ള്ള വീ​ട്ടി​ൽ ഓ​ണ​പ്പരി​പാ​ടി കാ​ണാ​നാ​യി പോ​യി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന മോ​ഷ​ണ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞുവ​ന്നി​രു​ന്ന ഇ​സ്മാ​യി​ൽ ക​ഴി​ഞ്ഞ രണ്ടിനു ​പു​റ​ത്തി​റ​ങ്ങി​യശേ​ഷം മൂന്നിന് ​പ​ത്ത​നം​തി​ട്ട​യി​ലു​ള്ള പെ​ൺ സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തു​ക​യും തു​ട​ർ​ന്ന് പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് ഒ​രു സ്കൂ​ട്ട​ർ അ​പ​ഹ​രി​ച്ച് ക​റ​ങ്ങി ന​ട​ന്ന് കാ​യം​കു​ള​ത്തെ​ത്തി ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് നോ​ക്കി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പി​ന്നീ​ട് അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ ഇ​യാ​ൾ സ്കൂ​ട്ട​ർ അ​ടൂ​രി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം ബ​സി​ൽ കോ​ഴി​ക്കോ​ട്ടേ​ക്കു പോ​വു​ക​യും അ​വി​ടെ ഒ​രു ലോ​ഡ്ജി​ൽ താ​മ​സി​ച്ചു സ്വ​ർ​ണം വി​ൽ​ക്കാ​ൻ ക​ണ്ണൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ണ്ണൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ പി​ടി​ച്ച​ത്.

പ്ര​ത്യ​ക്ഷ തെ​ളി​വു​ക​ളോ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണക്കേസു​ക​ളി​ൽ പ്ര​തി​യാ​യ ഇ​സ്മ​യി​ൽ ആ​ദ്യ​മാ​യാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മോ​ഷ​ണക്കേസി​ൽ പി​ടി​യി​ലാ​കു​ന്ന​തെ​ന്നും പോ​ലീ​സ് അറിയിച്ചു.

കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ മാ​രാ​യ എം.​ ശ്രീ​കു​മാ​ർ, വി.​ ഉ​ദ​യ​കു​മാ​ർ, എ​എ​സ്ഐ ഉ​ദ​യ​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ ദീ​പ​ക്, വി​ഷ്ണു, രാ​ജേ​ന്ദ്ര​ൻ, ഗി​രീ​ഷ്, മോ​നി​ക്കു​ട്ട​ൻ, ഇ​യാ​സ്, ഷാ​ജ​ഹാ​ൻ, അ​നീ​ഷ്, ശ​ര​ത്, നി​ഷാ​ദ്, സ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

Related posts

Leave a Comment