ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ന്‍റെ  പൂട്ട് തകർത്ത് മോഷണം; നൂറ് കണക്കിന് മദ്യക്കുപ്പിയുണ്ടായിട്ടും കള്ളൻമാർ കൊണ്ടുപോയത് ; പ്ര​തി​ക​ളു​ടെ ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു


മു​ണ്ട​ക്ക​യം: പൈ​ങ്ങ​നാ​യി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യി​ൽ മോ​ഷ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​ടേ​തെ​ന്നു ക​രു​തു​ന്ന ഫോ​ട്ടോ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ 11 കു​പ്പി മ​ദ്യം ക​വ​ർ​ന്നി​രു​ന്നു.

സ്ഥാ​പ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നെ​ങ്കി​ലും മു​ഖം മൂ​ടി​യി​രു​ന്ന​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ടൗ​ണി​ലെ മ​റ്റൊ​രു സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്നു പ്ര​തി​ക​ളു​ടെ പ​ടം പോ​ലീ​സി​ന് കി​ട്ടി​യ​ത്. ഇ​തോ​ടെ പ്ര​തി​ക​ളെ വേ​ഗ​ത്തി​ൽ വ​ല​യി​ലാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് പോ​ലീ​സി​നു​ള്ള​ത്.

Related posts

Leave a Comment