കോട്ടയം-കുമളി റൂട്ടിലെ ബസുകളിൽ കള്ളികളുണ്ട്; തിരക്കുള്ള ബസുകളിൽ കയറി മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘം കോട്ടയത്ത് സജീവമാകുന്നു

കോ​ട്ട​യം: ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ പ​ണ​വും സ്വ​ർ​ണ​വും ഉ​ൾ​പ്പെ​ടെ മോ​ഷ​ണം ന​ട​ത്തു​ന്ന സ്ത്രീ​ക​ളു​ടെ സം​ഘം വി​ല​സു​ന്നു. തി​ര​ക്കു​ള്ള ബ​സു​ക​ളി​ൽ യാ​ത്രചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ബാ​ഗി​നു​ള്ളി​ൽനി​ന്നു വ​ള​രെ ത​ന്ത്ര​പൂ​ർ​വ​മാ​ണ് പ​ഴ്സും വി​ല​പി​ടി​പ്പു​ള്ള മ​റ്റു വ​സ്തു​ക്ക​ളും സ്ത്രീ​ക​ളു​ടെ സം​ഘം ത​ട്ടി​യെ​ടു​ക്കു​ന്ന​ത്.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും കൂ​ടു​ത​ൽ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണു മോ​ഷ​ണ​ങ്ങ​ൾ ഏ​റെ​യും ന​ട​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണു ഏ​റ്റു​മാ​നൂ​രി​ൽനി​ന്നു ചേ​ർ​പ്പു​ങ്ക​ലി​ലേ​ക്കു പോ​യ അ​ധ്യാ​പി​ക​യു​ടെ ബാ​ഗി​നു​ള്ളി​ൽനി​ന്നു മോ​ഷ്്ടാ​ക്ക​ൾ പ​ഴ്സ് ത​ന്ത്ര​പൂ​ർ​വം മോ​ഷ്ടി​ച്ച​ത്. കോ​ട്ട​യ​ത്തുനി​ന്നു തൊ​ടു​പു​ഴ​യ്ക്കു പോ​യ കെഎ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ലാ​യി​രു​ന്നു അ​ധ്യാ​പി​ക യാ​ത്ര​ ചെ​യ്തി​രു​ന്ന​ത്.

ഇ​വ​ർ പ​രാ​തി​യു​മാ​യി കെഎ​സ്ആ​ർ​ടി​സി പാ​ലാ ഡി​പ്പോ​യി​ലെ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ഴാ​ണു ബാ​ഗി​നു​ള്ളി​ൽനി​ന്നു പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ളവ ന​ഷ്ട​മാ​കു​ന്ന​തു പ​തി​വ് സം​ഭ​വ​മാ​ണെ​ന്നു ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​രു അ​ധ്യാ​പി​ക​യു​ടെ പ​ഴ്സും ന​ഷ്ട​മാ​യി​രു​ന്നു.

മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ച്ചു ബ​സു​ക​ളി​ൽ യാ​ത്ര​ ചെ​യ്യു​ന്ന മോ​ഷ്ടാ​ക്ക​ളാ​യ സ്ത്രീ​ക​ൾ മോ​ഷ​ണം ന​ട​ത്തി​ക്ക​ഴി​ഞ്ഞാ​ൽ തൊ​ട്ട​ടു​ത്തു​ള്ള സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റു​ക​യാ​ണ് പ​തി​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ചി​ല​പ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി ചി​ല സം​ഘ​ങ്ങ​ൾ ബ​സു​ക​ൾ​ക്കു പു​റ​കെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലും ഇ​വ​രെ പി​ൻ​തു​ട​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന അ​ധ്യാ​പി​ക​മാ​രും വി​ദ്യാ​ർ​ഥി​നി​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​മാ​ണു കൂ​ടു​ത​ലും മേ​ഷ​ണ​ത്തി​നി​ര​യാ​കു​ന്ന​ത്. ഇ​ട​ക്കാ​ല​ത്ത് കോ​ട്ട​യം- കു​മ​ളി റൂ​ട്ടു​ക​ളി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്ത് ഇ​ത്ത​ര​ക്കാ​രു​ടെ ഇ​ഷ്ട​താ​വ​ളം ഏ​റ്റു​മാ​നൂ​ർ- തൊ​ടു​പു​ഴ- ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടു​ക​ളി​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. മ​ഫ്തി​യി​ൽ വ​നി​താ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ന​രീ​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Related posts