ക​ണ്ണൂ​രി​ൽ പു​തി​യ മോ​ഷ​ണ​സം​ഘം; നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ എ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണം ത​ട്ടും


ക​ണ്ണൂ​ർ: പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ ക​ണ്ണൂ​രി​ൽ വി​ല​സു​ന്നു. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ മോ​ഷ​ണം. നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണം ക​വ​രു​ക​യാ​ണ് പ​തി​വ്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി വേ​ഗ​ത്തി​ൽ മ​ട​ങ്ങു​ക​യും ചെ​യ്യും.​വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന ഇ​വ​രെ തൊ​ഴി​ലാ​ളി​ക​ൾ ചി​ല​പ്പോ​ൾ വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​രു​ടെ ബ​ന്ധു​ക്ക​ളാ​യി തെ​റ്റി​ദ്ധ​രി​ക്കു​ക​യും ചെ​യ്യും. ഇ​ന്ന​ലെ അ​രോ​ളി എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​ഴാ​യി​രം രൂ​പ ക​വ​ർ​ന്നു.​

മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി. താ​ഴെ​യാ​യി​രു​ന്നു ഇ​വ​ർ പ​ണം അ​ട​ങ്ങി​യ പേ​ഴ്സും വ​സ്ത്ര​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12 ഓ​ടെ സ്കൂ​ട്ട​ർ വ​രു​ന്ന ഒ​രു ശ​ബ്ദം കേ​ട്ടി​രു​ന്നു.

പി​ന്നീ​ട് ഉ​ച്ച​യാ​യ​പ്പോ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​ഴ്സ് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ​ഴ്സ് കാ​ണാ​നി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്. ആ​റ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ​ഴ്സ് മോ​ഷ​ണം പോ​യി.

എ​ന്നാ​ൽ, ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്‌​ടി​ച്ചി​ട്ടു​മി​ല്ല. ഇ​തി​നി​ട​യി​ൽ സ്കൂ​ട്ട​റി​ൽ ഒ​രു യു​വാ​വ് വ​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ ഇ​വ​രോ​ട് പ​റ​യു​ക​യും ചെ​യ്തു,

Related posts

Leave a Comment