കുടിവെ​ള്ളം ചോ​ദി​ച്ചുവന്ന കുട്ടികൾ തിരികെ പോയത് വീട്ടുടമയുടെ വിലകൂടിയ മൊബൈലുമായി; 13 വയസോളം പ്രായം തോന്നുന്ന കുട്ടികളാണ്  എത്തിയതെന്ന് വീട്ടമ്മ

ആ​ലു​വ: കുടിക്കാൻ വെ​ള്ളം ചോ​ദി​ച്ചു വീ​ട്ടി​ൽ വ​ന്ന കൗ​മാ​ര​ക്കാ​ർ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി പ​രാ​തി. മു​പ്പ​ത്ത​ടം പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പി​ൽ പു​ളി​ക്ക​പ​റ​മ്പ് നാ​സ​റി​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സൈ​ക്കി​ളി​ൽ എ​ത്തി​യ ര​ണ്ടു കു​ട്ടി​ക​ൾ റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന് ദാ​ഹി​ക്കു​ന്നെ​ന്നും വെ​ള്ളം വേ​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ വ​ഴി​പോ​ക്ക​ർ എ​ത്താ​റു​ള്ള​തി​നാ​ൽ നാ​സ​റി​ന്‍റെ ഭാ​ര്യ ഹാ​ജി​റ ത​ണു​ത്ത വെ​ള്ള​വു​മാ​യി വ​ന്നു. എ​ന്നാ​ൽ വെ​ള്ള​ത്തി​നു ത​ണു​പ്പു കൂ​ടു​ത​ലാ​ണെ​ന്നും കു​റ​ച്ചു വെ​ള്ളം ക​ല​ർ​ത്തി ത​ര​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഹാ​ജി​റ അ​ടു​ക്ക​ള​യി​ലേ​ക്ക് മ​ട​ങ്ങി​യ ത​ക്ക​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​താ​യാ​ണ് ക​രു​തു​ന്ന​തെ​ന്ന് നാ​സ​ർ പ​റ​ഞ്ഞു.

13 വ​യ​സ് തോ​ന്നു​ന്ന പ്രാ​യ​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. 18,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഓ​പ്പോ ബ്രാ​ൻ​ഡ് ഫോ​ൺ ആ​ണ് മോ​ഷ​ണം പോ​യ​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന് മോ​ട്ടോ​ർ, ജ​ന​റേ​റ്റ​ർ എ​ന്നി​വ വാ​ട​ക​യ്ക്കു ന​ൽ​കി​വ​രു​ന്ന നാ​സ​റി​ന്‍റെ ഇ​ട​പാ​ടു​കാ​രു​ടെ​യെ​ല്ലാം ഫോ​ൺ ന​ന്പ​ർ ഈ ​ഫോ​ണി​ലാ​ണു​ള്ള​ത്. ഫോ​ണി​ന്‍റെ മ​റ്റു വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​രാ​തി നാ​സ​ർ ബി​നാ​നി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഴു​തി ന​ൽ​കി.

Related posts