ഓ​ടു​ന്ന ട്രെ​യി​നി​ൽ യു​വ​തി​ക്കു പ്ര​സ​വ​വേ​ദ​ന; സ​ഹാ​യ​വു​മാ​യി സ​ഹ​യാ​ത്രി​ക​ർ

മു​സ​ഫ​ർ​ന​ഗ​ർ: ഓ​ടു​ന്ന ട്രെ​യി​നി​ൽ യു​വ​തി കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി. ഇ​ൻ​ഡോ​ർ-​അ​മൃ​ത്സ​ർ എ​ക്സ്പ്ര​സി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണു സം​ഭ​വം.

ഷ​ക്കി​റ എ​ന്ന യു​വ​തി​യാ​ണ് ട്രെ​യി​നി​ൽ പ്ര​സ​വി​ച്ച​തെ​ന്നു റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ​നി​ന്നു സ​ഹാ​ര​ൻ​പൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. യാ​ത്ര​യ്ക്കി​ടെ ഇ​വ​ർ​ക്കു പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. സ​ഹ​യാ​ത്രി​ക​രു​ടെ​യും ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​റു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഷ​ക്കി​റ കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു.

മു​സ​ഫ​ർ​ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തി​യ​തോ​ടെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts