ബ​സി​ലും ഓ​ട്ടോ​യി​ലും സ​ഞ്ച​രി​ച്ച് മാ​ല മോ​ഷ​ണം! ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ അ​റ​സ്റ്റി​ൽ; ഓ​ട്ടോ​യി​ൽ മ​റ്റു മൂ​ന്ന് സ്ത്രീ​ക​ളും ഉ​ണ്ടാ​യി​രു​ന്നു…

മ​ട്ട​ന്നൂ​ർ: ബ​സി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും സ​ഞ്ച​രി​ച്ച് യാ​ത്ര​ക്കാ​രി​ക​ളു​ടെ സ്വ​ർ​ണ​മാ​ല ക​വ​രു​ന്ന ര​ണ്ടുപേരെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​നി​ക​ളാ​യ നീ​ലി (27), ശാ​ന്തി (30) എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ വി​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ച​ക്ക​ര​ക്ക​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കാ​ടാ​ച്ചി​റ-​മൂ​ന്നു​പെ​രി​യ റൂ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മൂ​ന്നു​പെ​രി​യ​യി​ലെ ച​ന്ദ്രി​ക​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യി​രു​ന്നു.

ഓ​ട്ടോ​യി​ൽ മ​റ്റു മൂ​ന്ന് സ്ത്രീ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ​നി​ന്നി​റ​ങ്ങി സാ​ധ​നം വാ​ങ്ങാ​ൻ ക​ട​യി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണ​മാ​ല കാ​ണാ​നി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്.

തു​ട​ർ​ന്നു ച​ന്ദ്രി​ക ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ സ്ഥ​ല​ത്തു പോ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ മാ​ല​യി​ലു​ണ്ടാ​യി​രു​ന്ന ലോ​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു.

ഓ​ട്ടോ​യി​ൽ​നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ മാ​ല പൊ​ട്ടി​ച്ച​താ​കാ​മെ​ന്നും ആ ​സ​മ​യ​ത്ത് ലോ​ക്ക​റ്റ് റോ​ഡി​ൽ വീ​ണ​താ​കാ​മെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് നി​ഗ​മ​നം.

ച​ന്ദ്രി​ക​യു​ടെ പ​രാ​തി​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​രെ ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

എ​സ്ഐ​മാ​രാ​യ സു​ശീ​ൽ കു​മാ​ർ, സ​ജീ​വ​ൻ എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

വ്യാപകമെന്ന് പോലീസ് 

ര​ണ്ടും മൂ​ന്നും പേ​രാ​യി തി​രി​ഞ്ഞ് ബ​സു​ക​ളി​ലും ഓ​ട്ടോ​യി​ലും സ​ഞ്ച​രി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​രു​ന്ന സം​ഘം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം കേസുമായി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ പി​ടി​യി​ലാ​യി​രു​ന്നു.

ബ​സ് റൂ​ട്ട് കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച് ബ​സ്‌​സ്റ്റോ​പ്പി​ലും മ​റ്റു​മാ​യി നി​ൽ​ക്കു​ന്ന​വ​രെ ഓ​ട്ടോ​യി​ൽ ക​യ​റ്റി സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന വ​യോ​ധി​ക​രെ നി​രീ​ക്ഷി​ച്ച് അ​വ​ർ ക​യ​റു​ന്ന ബ​സി​ൽ ക​യ​റി മാ​ല പൊ​ട്ടി​ക്കു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment