സ്വര്‍ണം തടി അലമാരയില്‍ പൂട്ടിവച്ച് പൂജിക്കണം, കുടുംബത്തിന് നേട്ടം ഉണ്ടാകും! പൂ​ജ​യു​ടെ മ​റ​വി​ൽ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി; സംഭവം നേമത്ത്‌

നേ​മം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ​യും പൂ​ജ​യു​ടെ​യും മ​റ​വി​ൽ അ​ൻ​പ​ത്തി​യ​ഞ്ചു പ​വ​ന്‍റെ സ്വ​ർ​ണ​വും ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.

നേ​മം വെ​ള്ളാ​യ​ണി ശി​വോ​ദ​യം റോ​ഡി​ൽ തൊ​ടി​യി​ൽ വീ​ട്ടി​ൽ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൾ വി​നി​തു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി പൂ​ജ ന​ട​ത്തി​യ ക​ളി​യി​ക്കാ​വി​ള കോ​ഴി​വി​ള തെ​റ്റി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ശ്വം​ഭ​ര​നും മ​ക​ൾ വി​ദ്യ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി.

വി​നി​തു​വി​ന്‍റെ പ​രാ​തി അ​നു​സ​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നു പ​റ​യു​ന്ന​വ​രി​ൽ നി​ന്നും ര​ണ്ടു ത​വ​ണ​ക​ളാ​യി പ​കു​തി​യി​ല​ധി​കം സ്വ​ർ​ണം തി​രി​കെ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​റ്റ് ന​ട​പ​ടി​ക​ളൊ​ന്നും വേ​ണ്ടാ​യെ​ന്നും സ്വ​ർ​ണം വാ​ങ്ങി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും പ​രാ​തി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി നേ​മം പോ​ലീ​സ് പ​റ​ഞ്ഞു.

വി​നി​തു​വി​ന്‍റെ കു​ടും​ബ​ത്തി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​യ ദു​ർ​മ​ര​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ വി​ളി​ച്ച​തു പ്ര​കാ​രം ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് തെ​റ്റി​യോ​ട്ടു നി​ന്നും പൂ​ജ​ക​ൾ​ക്കാ​യി വി​ശ്വം​ഭ​ര​നും വി​ദ്യ​യും അ​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി​യ​ത്.

കു​ടും​ബ​ത്തി​ന് നേ​ട്ടം ഉ​ണ്ടാ​കു​മെ​ന്നും സ്വ​ർ​ണം ത​ടി അ​ല​മാ​ര​യി​ൽ പൂ​ട്ടി​വ​ച്ച് പൂ​ജി​ക്ക​ണ​മെ​ന്ന് പൂ​ജ ന​ട​ത്താ​നെ​ത്തി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​നി​തു ത​ന്‍റെ​യും മ​ക്ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ല​മാ​ര​യി​ൽ വ​യ്ക്കാ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പൂ​ജ ന​ട​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ൽ വീ​ട്ടു​കാ​ര​റി​യാ​തെ പൂ​ജ​യ്ക്കെ​ത്തി​യ​വ​ർ സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment