അധ്യാപകന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച  25 പ​വ​ൻ കാണാതായി; മോഷണം നടന്ന യാതൊരു ലക്ഷവുമില്ല;  സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നത്

പ​ട​ന്ന: അ​ധ്യാ​പ​ക​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യി. ഉ​ദി​നൂ​ർ സെ​ൻ​ട്ര​ലി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ക​ട​മ്പൂ​ർ ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പ​ക​ൻ കെ.​വി. പ്ര​ദീ​പി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​വ​ർ​ന്ന​ത്.

അ​ല​മാ​ര​യി​ലെ ലോ​ക്ക​റി​ൽ മാ​സ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​ത്സ​വ​ത്തി​നു പോ​കു​മ്പോ​ൾ അ​ണി​യാ​നാ​യി ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ വി​വ​രം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. ര​ണ്ടു കി​ട​പ്പു​മു​റി​ക​ളു​ള്ള വീ​ട്ടി​ൽ മ​റ്റൊ​രു അ​ല​മാ​ര​യി​ൽ പ​ണ​വും സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ സ്വ​ർ​ണം സൂ​ക്ഷി​ച്ച അ​ല​മാ​ര വീ​ട്ടു​കാ​ർ തി​രി​ച്ച​റി​യാ​ത്ത വി​ധം താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ന്നു ല​ക്ഷ​ങ്ങ​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടിക്കു​ക​യാ​യി​രു​ന്നു. പ്ര​ദീ​പി​ന്‍റെ ഭാ​ര്യ പ​ദ്മ​ജ​യു​ടെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ലെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച താ​ലി​മാ​ല,വ​ള​ക​ൾ, നെ​ക്‌​ലേ​സു​ക​ൾ, മ​ക​ന്‍റ കൈ​ച്ചെ​യി​ൻ,മോ​തി​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

വീ​ടി​ന്‍റേ​യോ അ​ല​മാ​ര​യു​ടെ​യോ വാ​തി​ലു​ക​ൾ ത​ക​ർ​ക്കു​ക​യോ ഒ​ന്നും വാ​രി​വ​ലി​ച്ചി​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​രു​വ​രു​ടെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ലി​നോ​ടൊ​പ്പ​മാ​യി​രു​ന്നു വീ​ടി​ന്‍റെ താ​ക്കോ​ലും കൊ​ണ്ടു​ന​ട​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 26​ന് ഇ​തി​ൽ ഒ​ന്ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. താ​ക്കോ​ൽ ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ ഉ​ട​നെ പൂ​ട്ട് മാ​റ്റി​യി​ട്ടി​രു​ന്നു.

ച​ന്തേ​ര പോ​ലീ​സി​ൽ അ​ധ്യാ​പ​ക​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. വീ​ടി​ന് തെ​ക്ക് ഭാ​ഗ​ത്തും വ​ട​ക്ക് ഭാ​ഗ​ത്തും ര​ണ്ടു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​വ​യു​ടെ പു​റ​ത്ത് സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കു​മെ​ന്ന സൂ​ച​ന നാ​ട്ടു​കാ​ർ പോ​ലീ​സി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts