സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​വ​ദ​മ്പ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സ്; ഇ​തു​വ​രെ കു​ടു​ങ്ങി​യ​ത് 11 പേ​ർ; ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത് ആ​റു​പേ​ർ

ശ്രീ​ക​ണ്ഠ​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​വ​ദ​മ്പ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി പു​ളി​ങ്ങോം ജോ​സ്ഗി​രി​യി​ലെ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​യി​ൽ റോ​ബി​ൻ തോ​മ​സ് (29) ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ​ഫോ​ട്ടോ​യി​ൽ റോ​ബി​ൻ തോ​മ​സാ​ണ് മോ​ശ​മാ​യി ക​മ​ന്‍റി​ട്ട് പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ് ക്രി​യേ​റ്റ് ചെ​യ്ത​ത് താ​ന​ല്ലെ​ന്നും ത​നി​ക്കു ല​ഭി​ച്ച പോ​സ്റ്റി​ൽ അ​ടി​ക്കു​റി​പ്പെ​ഴു​തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് ഇ​ത് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​സ്റ്റ് ക്രി​യേ​റ്റ് ചെ​യ്ത​യാ​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് പോ​ലീ​സ്.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 11 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​രും പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​വ​രു​മാ​ണ് പി​ടി​യി​ലാ​യ​വ​ർ.

അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യെ​ല്ലാം മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി സൈ​ബ​ർ​സെ​ല്ലി​ന് കൈ​മാ​റും. ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts