ചോ​ര​ക്ക​ള​ങ്ങ​ളാ​യി റോ​ഡു​ക​ൾ,  അഞ്ചു ദി​വ​സ​ത്തി​നി​ടെ ക​ണ്ണൂ​രി​ൽ പൊ​ലി​ഞ്ഞ​ത് 6 ജീ​വ​നു​ക​ൾ

ക​ണ്ണൂ​ർ: അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ക​ണ്ണൂ​രി​ൽ നാ​ലു റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് ആ​റു ജീ​വ​നു​ക​ൾ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓ​ടെ ക​ണ്ണൂ​ർ-​മ​ട്ട​ന്നൂ​ർ റോ​ഡി​ൽ വാ​രം ച​തു​ര​ക്കി​ണ​റി​ലാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. ഓ​ട്ടോ​ടാ​ക്സി​യും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ച്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ർ​ജു​ൻ (19), ആ​കാ​ശ് (19), ഓ​ട്ടോ​ടാ​ക്സി യാ​ത്രി​ക​നാ​യ ഇ​രി​ട്ടി കു​ന്നോ​ത്ത് സ്വ​ദേ​ശി പ്ര​കാ​ശ​ൻ (55) എ​ന്നി​വ​രാ​യി​രു​ന്നു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പാ​പ്പി​നി​ശേ​രി ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മാ​തൃ​ഭൂ​മി ന്യൂ​സ് ചാ​ന​ൽ കാ​മ​റ​മാ​ൻ പ്ര​തീ​ഷ് എം. ​വെ​ള്ള​ക്കീ​ലും (35) മ​രി​ച്ചി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തീ​ഷി​ന്‍റെ ദാ​രു​ണ​മ​ര​ണം.

എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി പ്ര​തീ​ഷ് താ​ൻ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ് വെ​ട്ടി​ച്ച​പ്പോ​ൾ റോ​ഡ​രി​കി​ലെ വൈ​ദ്യു​ത​തൂ​ണി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ബു​ധ​നാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​വാ​സി​യാ​യ ചാ​ലാ​ട് സോ​പാ​ന​ത്തി​ൽ സു​ജേ​ഷി​നും (37) ജീ​വ​ൻ ന​ഷ്ട​മാ​യി. ഭാ​ര്യ​യ്ക്കൊ​പ്പം സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ടെ പി​റ​കി​ൽ​നി​ന്നെ​ത്തി​യ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ സു​ജേ​ഷ് ത​ത്ക്ഷ​ണം മ​രി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പെ​രി​ങ്ങ​ളാ​യി സ്വ​ദേ​ശി ജാ​ബി​റും (25) മ​ര​ണ​പ്പെ​ട്ട​ത്.

Related posts