കൊതുകു പിടിത്തം ഇവിടെ ഒരു മത്സരവും പ്രതിഷേധവുമാണ്; 15 മി​നി​റ്റിൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ സോ​ണ​ൽ ഓ​ഫീ​സി​നു മുന്നിൽ നിന്ന് 116 കൊതുകിനെപിടിച്ച് ആ​ർ.​ബ​ഷീ​റിർ ഒന്നാമത്…

മ​ട്ടാ​ഞ്ചേ​രി: കൊ​തു​കു​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് സോ​ണ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ കൊ​തു​ക് പി​ടിത്ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.

മ​ട്ടാ​ഞ്ചേ​രി മ​ഹാ​ത്മാ സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രാ​ണു വ്യ​ത്യ​സ്ത​മാ​യ സ​മ​രം ന​ട​ത്തി​യ​ത്.സ്റ്റീ​ൽ പ്ലേ​റ്റി​ൽ എ​ണ്ണ പു​ര​ട്ടി വീ​ശി കൊ​തു​കി​നെ പി​ടി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​രം.

മ​ത്സ​ര സ​മ​യം 15 മി​നി​റ്റ്. 116 കൊ​തു​കു​ക​ളെ പി​ടി​ച്ച് ആ​ർ.​ബ​ഷീ​ർ ഒ​ന്നാം സ​മ്മാ​ന​മാ​യ ഇ​ല​ട്രി​ക് മോ​സ്കി​റ്റോ ബാ​റ്റി​ന് അ​ർ​ഹ​നാ​യി.

101 കൊ​തു​കു​മാ​യി സം​ജാ​ത് ബ​ഷീ​ർ ര​ണ്ടാം സ്ഥാ​ന​ത്തി​നു​ള്ള കൊ​തു​കു​വ​ല സ​മ്മാ​ന​മാ​യി നേ​ടി.ആ​ർ. ര​വി​കു​മാ​ർ 76 കൊ​തു​കു​ക​ളെ പി​ടി​ച്ച് മൂ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു പാ​ക്ക​റ്റ് കൊ​തു​കു​തി​രി നേ​ടി.

സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ റ​ഫീ​ഖ് ഉ​സ്മാ​ൻ സേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്ക്കാ​രി​ക വേ​ദി ചെ​യ​ർ​മാ​ൻ ഷ​മീ​ർ വ​ള​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എം.​സ​ലീം, പി.​എ.​ഷം​സു, സു​ജി​ത്ത് മോ​ഹ​ൻ, ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തു കൊ​തു​കു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

 

Related posts

Leave a Comment