വിലയേറിയ വിവാഹസമ്മാനം! ഭാവിവരന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനവുമായി സാമന്ത; നാഗചൈതന്യയുമായുള്ള വിവാഹ നിശ്ചയം ഞായറാഴ്ച

SAMANTHA

ഏറെ ഗോസിപ്പുകള്‍ക്കു ശേഷമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും പ്രണയ വാര്‍ത്തകള്‍ ഇരുവരും സ്ഥിരീകരിച്ചത്. 2016 ല്‍ തന്നെ വിവാഹക്കാര്യത്തില്‍ ഇരുവീട്ടുകാരും തീരുമാനങ്ങള്‍ എടുത്തിരുന്നു. 2017ല്‍ വിവാഹം ഉണ്ടാകും എന്നാണ് അന്നു പറഞ്ഞത്. ഇപ്പോഴിതാ വിവാഹ നിശ്ചയവും മറ്റും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു.

വിവാഹ നിശ്ചയത്തിന് മുന്‍പേ തന്നെ സാമന്ത ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു സമ്മാനവും ഭാവി വരന് നല്‍കിക്കഴിഞ്ഞുവത്രെ. നാളെ ഹൈദരാബാദില്‍ വച്ച് നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹ നിശ്ചയം നടക്കും എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിശ്ചയത്തില്‍ പങ്കെടുക്കും.

വിവാഹനിശ്ചയത്തിന് മുന്നോടിയായി നാഗ ചൈതന്യക്ക് സാമന്ത ഒരു കിടിലന്‍ സമ്മാനം നല്‍കി. ഇറ്റാലിയന്‍ നിര്‍മിതമായ എംവി അഗസ്റ്റ സ്‌പോട്‌സ് ബൈക്ക്. 75 ലക്ഷം രൂപയാണത്രെ ഇതിന്‍റെ വില. യെന്‍ മായ ചെസുവേ, മനം, ഓട്ടോ നഗര്‍ സൂര്യ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് നാഗ ചൈതന്യയും സാമന്തയും പ്രണയത്തിലായത്. തുടക്കത്തില്‍ വന്നിരുന്ന ഗോസിപ്പുകള്‍ ഇരുവരും നിഷേധിച്ചിരുന്നു.

പിന്നീട് ട്വിറ്ററിലൂടെ സാമന്ത തന്നെയാണ് പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. വിവാഹം തീരുമാനിച്ചതിന് ശേഷമാണ് സാമന്ത നാഗ ചൈതന്യയുമായുള്ള ബന്ധം ആരാധകരെ അറിയിച്ചത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.

Related posts