പെൺകുഞ്ഞിന് ജന്മം നൽകിയതിൽ ഭ​ര്‍​ത്താ​വ് നിരന്തരം വ​ഴ​ക്കി​ട്ടു; 29 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി അമ്മ

ചെ​ന്നൈ: ഇനിച്ചിട്ട് ഇരുപത്തിയൊമ്പത് ദി​വ​സം മാ​ത്രമുള്ള പെ​ണ്‍​കു​ഞ്ഞി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി അ​മ്മ​. ചെ​ന്നൈ കൊ​ര​ട്ടൂ​ര്‍ സ്വ​ദേ​ശി കു​മ​രേ​ശ​ന്‍റെ(32) ഭാ​ര്യ സം​ഗീ​ത(26) ആ​ണ് നാടിനെ നടുക്കിയ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. കി​രു​മാ​മ്പാ​ക്കം പോ​ലീ​സ് യുവതിയെ അ​റ​സ്റ്റ് ചെ​യ്തു.

കു​മ​രേ​ശ​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ണ് സം​ഗീ​ത. ഇ​യാ​ള്‍ സ്ഥി​രം മ​ദ്യ​പാ​നി​യാ​ണ്. പെ​ണ്‍​കു​ഞ്ഞു​ണ്ടാ​യ​തി​ന് കു​മ​രേ​ശ​ന്‍ വ​ഴ​ക്കി​ടു​ക പ​തി​വാ​യി​രു​ന്നു.

ബ​ബി​ത എ​ന്നു പേ​രി​ട്ട കു​ഞ്ഞി​നെ ശ​നിയാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കാ​ണാ​താ​യ​ത്. കു​മ​രേ​ശ​നും സം​ഗീ​ത​യും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും യു​വ​തി​ കു​ഞ്ഞി​നെ എ​ടു​ത്ത് മൂ​ര്‍​ത്തി​ക്കു​പ്പ​ത്ത് എ​ത്തി മ​ണ​ലി​ല്‍ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച പു​തു​ക്കു​പ്പം ബീ​ച്ചി​ലെ മ​ദ്യ​ശാ​ല​യ്ക്ക് പി​ന്നി​ല്‍ കൈ​ക​ളും കാ​ലു​ക​ളും വെ​ളി​യി​ല്‍ തെ​ളി​ഞ്ഞ നി​ല​യി​ല്‍ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഗീ​ത പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment