പണിപറ്റിച്ചു സ്റ്റീല്‍ മോതിരം! മാസങ്ങളോളം അനിലേഷിന്റെ വിരിലില്‍ കുടുങ്ങി വിനയായ മോതിരം ഫയര്‍ഫോഴ്‌സെത്തി അഴിച്ചെടുത്തു

mothiramനാദാപുരം: ഒരു മാസക്കാലമായി വിരലില്‍ കുടുങ്ങിയ മോതിരം അഴിച്ചെടുക്കാനാവാതെ വലഞ്ഞ യുവാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി. വളയം ചുഴലി സ്വദേശി മാവുള്ള നിരവുമ്മല്‍ അനിലേഷിന്റെ തള്ളവിരലിലാണ് സ്റ്റീല്‍ മോതിരം കുടുങ്ങിയത്.

അഴിച്ചെടുക്കാന്‍ പല പ്രാവശ്യം ശ്രമം നടത്തിയെങ്കിലും നടക്കാതായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ സമീപിക്കുകയായിരിന്നു. ചേലക്കാട് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മോതിരം അഴിച്ചെടുക്കുകയായിരുന്നു.

Related posts