പത്തനംതിട്ടക്കാരുടെ ശ്രദ്ധയ്ക്ക്! നി​യ​മം ലം​ഘി​ച്ചാൽ പി​ടി​വീ​ഴും; ഇന്‍റർസെപ്റ്റർ പണി തുടങ്ങി; രാ​പ​ക​ലെ​ന്യേ നി​ര​ത്തു​ക​ളി​ലു​ണ്ടാ​കും

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​രി​ധി​യി​ൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ന്നു മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ടി​വീ​ഴും.

സേ​ഫ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ന്‍റ​ർ​സെ​പ്റ്റ​ർ അ​ട​ക്ക​മു​ള്ള അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഇ​ന്ന​ലെ മു​ത​ൽ തി​രു​വ​ല്ല​യി​ൽ തു​ട​ക്കം കു​റി​ച്ചു.

അ​മി​ത വേ​ഗം അ​ള​ക്കു​ന്ന​തി​നാ​യു​ള്ള സ്പീ​ഡ്‌ റ​ഡാ​ർ, സീ​റ്റ് ബെ​ൽ​റ്റ്, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​വ ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ നി​ന്നു ത​ന്നെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​ന്ന 360 ഡി​ഗ്രി​യി​ൽ ച​ലി​ക്കു​ന്ന കാ​മ​റ.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള ആ​ൽ​ക്കോ മീ​റ്റ​ർ, ഹെ​ഡ് ലൈ​റ്റി​ന്‍റെ തീ​വ്ര​ത അ​ള​ക്കു​ന്ന ല​ക്സ​സ് മീ​റ്റ​ർ, സൈ​ല​ൻ​സ​റി​ന്‍റെ​യും ഹോ​ണി​ന്‍റെ​യും തീ​വ്ര​ത അ​ള​ക്കു​ന്ന​തി​നു​ള്ള ഡെ​സി​ബ​ൽ മീ​റ്റ​ർ, ഗ്ലാ​സു​ക​ളി​ലെ കൂ​ളിം​ഗ് പേ​പ്പ​റി​ന്‍റെ വി​സി​ബി​ലി​റ്റി അ​ള​ക്കു​ന്ന​തി​നു​ള്ള ടിന്‍റ് മീ​റ്റ​ർ, മു​മ്പ് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം തെ​റ്റി​ച്ച​തി​ന്‍റെ പി​ഴ അ​ട​യ്ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​കു​ക.

പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, തി​രു​വ​ല്ല എ​ന്നീ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി പ​ത്ത് ദി​വ​സം വീ​തം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ വാ​ഹ​നം രാ​പ​ക​ലെ​ന്യേ നി​ര​ത്തു​ക​ളി​ലു​ണ്ടാ​കും.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ആ​റ് എം​വി​മാ​രും 15 എ​എം​വി​മാ​രും ഉ​ൾ​പ്പെ​ടു​ന്ന സ്ക്വാ​ഡാ​യി​രി​ക്കും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക.

Related posts

Leave a Comment