ആരാധകർക്കെതിരേ മുർത്താസ

2017june16mourthazaലണ്ടൻ: ഇ​ന്ത്യ​യെ കാ​ര്‍ട്ടൂ​ണു​ക​ളി​ലൂ​ടെ​യും ട്രോ​ളു​ക​ളി​ലൂ​ടെ​യും അ​ധി​ക്ഷേ​പി​ച്ച ബം​ഗ്ലാ​ദേ​ശ് ആ​രാ​ധ​ക​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശ് നാ​യ​ക​ന്‍ മ​ഷ്‌​റ​ഫെ മു​ര്‍ത്താ​സ. കാ​ണി​ക​ളു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ബം​ഗ്ലാ നാ​യ​ക​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ളി​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

കാ​ര്‍ട്ടൂ​ണു​ക​ള്‍ വി​വാ​ദ​മു​ണ്ടാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​വ​യാ​ണ്. ഇ​ന്ത്യ​ന്‍ ടീ​മി​നെ എ​ക്കാ​ല​ത്തും ബ​ഹു​മാ​ന​മേ​യു​ള്ളൂ എ​ന്ന് മു​ര്‍ത്താ​സ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ കാ​ര്‍ട്ടൂ​ണു​ക​ള്‍ ബം​ഗ്ലാ ആ​രാ​ധ​ക​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്.ഇ​ന്ത്യ​ന്‍ പ​താ​ക ധ​രി​ച്ച പ​ട്ടി​ക്കു മു​ക​ളി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശി​ന്‍റെ പ​താ​ക പ​തി​ച്ച ക​ടു​വ ചാ​ടി വീ​ഴു​ന്ന ചി​ത്ര​മാ​യി​രു​ന്നു ഇ​ത്.

Related posts