വായയുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ് മൗത്ത് അൾസർ.
ഡോക്ടറെ കാണേണ്ടത് എപ്പോൾ
-അള്‍സര്‍ 3 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍.
· രക്തസ്രാവം ഉണ്ടാകുന്നെങ്കില്‍ / കൂടുതലായി വേദനിക്കുന്നെങ്കില്‍ / മുമ്പ് വന്നിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി അള്‍സറുകള്‍ ഉണ്ടാകുമ്പോള്‍.
· ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ അള്‍സറുകള്‍ ഉണ്ടായാല്‍ – ത്വക്ക്, ലൈംഗിക അവയവങ്ങള്‍
· ജോയിന്റുകളില്‍ വേദനയും ചുവപ്പും അനുഭവപ്പെടുമ്പോള്‍.
· ആവര്‍ത്തിച്ചു വരുന്ന അള്‍സറുകള്‍.
· ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ വേദന ഉണ്ടാകുമ്പോള്‍.
· പനി, ക്ഷീണം, ശരീരഭാരം കുറയുക എന്നീ അവസ്ഥയില്‍.
· ഉയര്‍ന്ന തോതില്‍ മദ്യം / പുകയില ഉപയോഗിക്കുന്നവരില്‍.
ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍
ചെയ്യേണ്ടത്
· മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുക.
· തണുത്ത പാനീയങ്ങള്‍ സ്ട്രോ ഉപയോഗിച്ച് കുടിക്കുക.
· ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക.
· കൃത്യമായ ഇടവേളകളില്‍ പല്ല് പരിശോധന നടത്തുക. ബ്രൈസസിന്റെ അഗ്രഭാഗം കൂര്ത്തിരിക്കുന്നെങ്കില് അല്ലെങ്കില്‍ ശരിയായി ഇരിക്കാത്ത കൃത്രിമ പല്ലുകള്‍ ഉണ്ടെങ്കില്‍ ഉടനെ അത് പരിഹരിക്കേണ്ടതാണ്.
· ആരോഗ്യകരവും സമീകൃതവുമായ ആഹാരരീതി ശീലിക്കുക.
· മാനസിക സമ്മര്‍ദം കുറയ്ക്കുക, ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
· പ്രമേഹം, രക്താദിമര്‍ദം, കൊളസ്ട്രോള്‍, കരള്‍, വൃക്ക എന്നിവയുടെ പരിശോധനകള്‍ കൃത്യമായി ചെയ്യുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ ഉചിതമായ ചികിത്സ തേടേണ്ടതുമാണ്.
ഒഴിവാക്കേണ്ടത്
· അധികമായി ഉപ്പ്, മുളക്, ആസിഡിറ്റിക്ക് കാരണമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.
· കട്ടിയുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
· ചൂട് കൂടുതലുള്ള ഭക്ഷണ പാനീയങ്ങള്‍, അസിഡിറ്റി ഉള്ള പാനീയങ്ങള്‍, ചായ, കാപ്പി, മദ്യം എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
വീട്ടിലെ പരിചരണ രീതികള്‍
· അള്‍സറിന്റെ മുകളില്‍ ഐസ് ചിപ്പുകള്‍ വച്ച് അലിയിക്കുക.
· ഉപ്പുവെള്ളം അല്ലെങ്കില്‍ ആന്റിസെപ്റ്റിക് മൗത്ത് വാഷ് കൊണ്ട് വായ് കഴുകുക.
· ആന്റിസെപ്റ്റിക്, ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയ അള്‍സര്‍ ജെല്‍ ഉപയോഗിക്കുക.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നതിലൂടെ വായിലെ അള്‍സര്‍ പൂര്‍ണമായും പരിചരിച്ച് ഭേദമാക്കാന്‍ സാധിക്കുന്നു.
വിവരങ്ങൾ – ഡോ. ധനശ്രീ എ. അയ്യങ്കാർ, ജൂണിയർ കൺസൾട്ടന്റ്, ഇഎൻടി, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
