ഇവരുടെ സങ്കടമാരറിയാൻ? വീ​ടി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി പോ​യി, ന​ട​പ്പു​വ​ഴി​യു​മി​ല്ല; വൃദ്ധദന്പതികൾ ആശങ്കയിൽ

പൊ​ൻ​കു​ന്നം: ഹൈ​വേ നി​ർ​മ്മാ​ണ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ച്ചു ക​ള​ഞ്ഞി​ട്ട് നാ​ലു മാ​സം .

അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ൽ പൊ​ൻ​കു​ന്നം മു​സ്ളീം പ​ള്ളി​യു​ടെ എ​തി​ർ വ​ശ​ത്തു​ള്ള ഷെ​റീ​നാ​സ് മു​ഹ​മ്മ​ദു ഷെ​രീ​ഫ് താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ സം ​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് കെ​എ​സ്പി​ടി അ​ധി​കൃ​ത​ർ ത​ക​ർ​ത്തു​ക​ള​ഞ്ഞ​ത്.

ഇ​തി​നൊ​പ്പം ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന വീ​ട്ടി​ലേ​ക്കു​ള്ള ക​ൽ​ക്കെ​ട്ടും ത​ക​ർ​ത്തി​രു​ന്നു.

സം​ര​ക്ഷ​ണ​ഭി​ത്തി​യും ന​ട​പ്പു​വ​ഴി​യും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മു​ഹ​മ്മ​ദ് ഷെ​രി​ഫും ഭാ​ര്യ​യും മ​ക്ക​ളു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്.

വീ​ട്ടി​ൽ മ​ട​ങ്ങി​വ​ന്ന ഈ ​വൃ​ദ്ധ ദ​മ്പ​തി​ക​ൾ ഭീ​തി​യി​ലാ​ണ്. ഇ​വ​ർ പ​ല​ത​വ​ണ വ​കു​പ്പ​ധി​കൃ​ത​ർ​ക്കും എ​ൻ​ഞ്ചി​നി​യ​ർ​ക്കും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.​

വീ​ടി​നു സം​ര​ക്ഷ​ണ​ഭി​ത്തി​യു​മി​ല്ല. റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ വ​ഴി​യു​മി​ല്ല. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​യാ​വ​ശ്യം ശ​ക്ത​മാ​യി.

Related posts

Leave a Comment