എന്തുകൊണ്ടാണ് അ​തി​ര​ടി​യി​ൽ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തെന്ന അവതാരകയുടെ ചോദ്യത്തിന് മാസ് മറുപടിയുമായിസ​ഞ്ജു സാം​സ​ൺ.

ബേ​സി​ൽ ജോ​സ​ഫ് നാ​യ​ക​നാ​യെ​ത്തു​ന്ന അ​തി​ര​ടി ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ൽ ആ​യി​രു​ന്നു ടൊ​വി​നോ തോ​മ​സി​ന്‍റെ വ​ര​വ്. സി​നി​മ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം ആ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണി​നെ അ​തി​ഥി വേ​ഷ​ത്തി​ലേ​ക്ക് ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്ന് ബേ​സി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​ത താ​ൻ എ​ന്തു​കൊ​ണ്ടാ​ണ് അ​തി​ര​ടി​യി​ൽ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് സ​ഞ്ജു സാം​സ​ൺ.

സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ എ​ന്തു​കൊ​ണ്ട് പോ​യി​ല്ല എ​ന്നാ​യി​രു​ന്നു അ​വ​താ​ര​ക​യു​ടെ ചോ​ദ്യം. ‘വ​ള​രെ ചെ​റി​യ വേ​ഷ​മാ​ണ് ത​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ചെ​യ്യാ​തി​രു​ന്ന​ത്. ത​രു​മ്പോ​ൾ കു​റ​ച്ച് വ​ലു​ത് ത​ര​ണ​മെ​ന്ന് പ​റ​ഞ്ഞു. ഇ​വ​ൻ ഭ​യ​ങ്ക​ര വ​ലി​യ സം​വി​ധാ​യ​ക​ൻ ആ​ണ്. അ​തി​നാ​ൽ ഇ​വ​ന് ത​ന്നെ അ​റി​യാം എ​നി​ക്ക് എ​ങ്ങ​നെ​യു​ള്ള വേ​ഷം ത​ര​ണ​മെ​ന്ന്” എ​ന്നാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ ര​സ​ക​ര​മാ​യ മ​റു​പ​ടി. സി​നി​മ​യു​ടെ ത​മി​ഴ് പ്രീ ​റി​ലീ​സ് ഇ​വ​ന്‍റി​ൽ സം​സാ​രി​ക്ക​വെ ആ​യി​രു​ന്നു അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് സ​ഞ്ജു സാം​സ​ൺ മ​റു​പ​ടി ന​ൽ​കി​യ​ത്.

എ​ന്ത് ത​രം വേ​ഷ​മാ​ണ് സ​ഞ്ജു​വി​ന് ന​ൽ​കേ​ണ്ട​തെ​ന്നു​ള്ള അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് മാ​സ് ആ​യ സ്റ്റൈ​ലാ​യ വേ​ഷ​മാ​ണെ​ന്നാ​യി​രു​ന്നു ബേ​സി​ൽ പ​റ​ഞ്ഞ​ത്. ഇ​തും മാ​സാ​ണ്. ഓ​ട്ടോ ഡ്രൈ​വ​റു​ടേ​താ​ണ് എ​ന്നും ബേ​സി​ൽ ഒ​പ്പം പ​റ​ഞ്ഞു. അ​പ്പോ​ൾ ത​മി​ഴ്‌​നാ​ട്ടി​ൽ പ​ണ്ട് മു​ത​ലേ ഓ​ട്ടോ ഡ്രൈ​വ​റും മാ​സാ​ണ് എ​ന്നാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ അ​ടു​ത്ത മ​റു​പ​ടി.

‘ഇ​ങ്ങ​നെ​യൊ​ന്ന് മു​ൻ​പ് ഞാ​ൻ ചെ​യ്തി​ട്ടി​ല്ല. സു​ഹൃ​ത്ത് വി​ളി​ച്ചാ​ൽ വ​ന്ന​ല്ലേ പ​റ്റൂ. അ​തു​കൊ​ണ്ട് എ​ത്തി​യ​ത്. ബേ​സി​ലി​നെ എ​നി​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി അ​റി​യാം. എ​ല്ലാ സൗ​ഹൃ​ദ​ങ്ങ​ളേ​യും പോ​ലെ ത​ന്നെ​യാ​ണ് ഞ​ങ്ങ​ളും. ക്രി​ക്ക​റ്റ​ർ എ​ന്ന നി​ല​യി​ൽ ഞാ​ൻ എ​ങ്ങ​നെ​യാ​ണെ​ന്ന് അ​വ​നും, സി​നി​മ താ​രം എ​ന്ന നി​ല​യി​ൽ അ​വ​ൻ എ​ങ്ങ​നെ​യാ​ണെ​ന്ന് എ​നി​ക്കും അ​റി​യാം. ബേ​സി​ൽ എ​പ്പോ​ഴും ചി​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രാ​ളാ​യി​ട്ടാ​ണ് എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന​ത്. പ​ക്ഷെ ശ​രി​ക്കും വ​ള​രെ സീ​രീ​യ​സ് ആ​യ വ്യ​ക്തി​യാ​ണ്. ജോ​ലി​യു​ടെ കാ​ര്യ​ത്തി​ൽ ക​ർ​ക്ക​ശ​ക്കാ​ര​നാ​ണ്.’ എ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.

Related posts

Leave a Comment