ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് രവി മോഹൻ

ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​വി മോ​ഹ​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ‘ബെ​ൻ​സ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ലോ​കേ​ഷ് സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ന്‍റെ (എ​ൽ​സി​യു) ഭാ​ഗ​മാ​കു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ത​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണം സി​നി​മ​യി​ൽ നി​ന്ന് താ​ത്ക്കാ​ലി​ക​മാ​യി വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ന​ട​നെ ഹൃ​ദ്യ​മാ​യ ഭാ​ഷ​യി​ലാ​ണ് ലോ​കേ​ഷ് ത​ന്‍റെ സി​നി​മ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്.

ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ലോ​കേ​ഷ് ക​ന​ക​രാ​ജ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ര​വി മോ​ഹ​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട്, ‘യൂ​ണി​വേ​ഴ്സി​ലേ​ക്ക് സ്വാ​ഗ​തം ര​വി മോ​ഹ​ൻ സ​ർ,’ എ​ന്ന് ലോ​കേ​ഷ് കു​റി​ച്ചു. ഹ​ഗ്, ഹാ​ർ​ട്ട് ഇ​മോ​ജി​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു പോ​സ്റ്റ്. വ്യ​ക്തി​ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ത​ന്നെ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ക്കി​യെ​ന്ന് അ​ടു​ത്തി​ടെ ഒ​രു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ര​വി മോ​ഹ​ൻ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ഭാ​ര്യ ആ​ര​തി ര​വി​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പു​തി​യ സി​നി​മ​ക​ളൊ​ന്നും റി​ലീ​സ് ചെ​യ്യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു താ​രം.

2009ലാ​യി​രു​ന്നു ര​വി​യും ആ​ര​തി​യും വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ നീ​ണ്ട നാ​ള​ത്തെ ദാ​മ്പ​ത്യ​ത്തി​നൊ​ടു​വി​ൽ 2024ൽ ​ഇ​രു​വ​രും വേ​ർ​പി​രി​യു​ക​യാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ൽ ചെ​ന്നൈ കു​ടും​ബ കോ​ട​തി​യി​ൽ ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​ന​ക്കേ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment