സൂ​ര്യയു​ടെ ‘ക​റു​പ്പ്’ ബോ​ക്സ് ഓ​ഫീ​സി​ൽ 200 കോ​ടി ക​ള​ക്ഷ​ൻ പിന്നിടുന്നു

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ആ​ര്‍ ജെ ​ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്ത ക​റു​പ്പ് സി​നി​മ തി​യേ​റ്റ​റി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ നേ​ടി മു​ന്നേ​റു​ക​യാ​ണ്. സൂ​ര്യ​യു​ടെ വ​മ്പ​ൻ കം​ബാ​ക്ക് ആ​ണ് ക​റു​പ്പ് എ​ന്നാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ ക​ള​ക്ഷ​ൻ ആ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ല്‍ നി​ന്ന് 200 കോ​ടി ഗ്രോ​സ് പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ് ചി​ത്രം എ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു.

സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ 200 കോ​ടി ചി​ത്ര​വു​മാ​ണ് ക​റു​പ്പ്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 207 കോ​ടി​യാ​ണ് ചി​ത്രം ഇ​തി​ന​കം നേ​ടി​യി​രി​ക്കു​ന്ന​ത്. സി​ങ്കം 2ന്‍റെ റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് ഈ ​ചി​ത്രം മു​ന്നേ​റു​ന്ന​ത്. സൂ​ര്യ​യു​ടെ ‘സൂ​ര​രൈ പോ​ട്ര്’, ‘ജ​യ് ഭീം’ ​തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യെ​ങ്കി​ലും കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം അ​വ നേ​രി​ട്ട് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ആ​ദ്യ ദി​നം ചി​ത്രം നേ​ടി​യ നെ​റ്റ് ക​ള​ക്ഷ​ന്‍ 15.50 കോ​ടി​യാ​ണ്. തി​യ​റ്റ​ർ ഹി​റ്റി​ല്ലാ​ത്ത നീ​ണ്ട 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ സൂ​ര്യ തി​രി​ച്ചെ​ത്തു​ക​യാ​ണ്. സി​ങ്കം 2ന്റെ ​ക​ള​ക്ഷ​ൻ ആ​യി​രു​ന്നു സൂ​ര്യ​യു​ടെ ഏ​റ്റ​വും വ​ലി​യ തി​യേ​റ്റ​ർ ക​ള​ക്ഷ​ൻ അ​ത്‌ വെ​റും 4 ദി​നം കൊ​ണ്ട് ക​റു​പ്പ്‌ ബോ​ക്സ് ഓ​ഫീ​സി​ൽ മ​റി​ക​ട​ന്നു ച​രി​ത്ര വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്.

ഇ​രു​വ​രും ഇ​തു​വ​രെ ചെ​യ്ത വേ​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പി​ലും മേ​ക്കോ​വ​റി​ലു​മാ​യാ​ണ് ക​റു​പ്പി​ല്‍ എ​ത്തു​ന്ന​ത്. വൈ​റ​ല്‍ ഹി​റ്റു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സാ​യ് അ​ഭ്യാ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. ഇ​ന്ദ്ര​ന്‍​സ്, നാ​ട്ടി, സ്വാ​സി​ക, അ​ന​ഘ മാ​യ ര​വി, ശി​വ​ദ, സു​പ്രീ​ത് റെ​ഡ്ഡി തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു.

Related posts

Leave a Comment