വി​ദേ​ശ​ത്ത് ജ​നി​ച്ച് യു​എ​സ് പൗ​ര​ത്വ​മെ​ടു​ത്ത​വ​ർ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളാ​കു​ന്ന​തി​ൽ വി​ല​ക്ക്; പ്ര​തി​ഷേ​ധം

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ വി​ദേ​ശ​ത്ത് ജ​നി​ച്ച് പി​ന്നീ​ട് പൗ​ര​ത്വം നേ​ടി​യ​വ​ർ​ക്ക് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളോ ജ​ഡ്ജി​മാ​രോ ആ​കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​തി​നി​ധി നാ​ൻ​സി മേ​സി​ന്‍റെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി, പ്ര​മീ​ള ജ​യ​പാ​ൽ, താ​നെ​ദാ​ർ എ​ന്നീ ഡെ​മോ​ക്രാ​റ്റി​ക് ജ​ന​പ്ര​തി​നി​ധി​ക​ൾ ഈ ​നീ​ക്ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തെ​യും കു​ടി​യേ​റ്റ പാ​ര​മ്പ​ര്യ​ത്തെ​യും വ​ഞ്ചി​ക്കു​ന്ന​തും വം​ശീ​യ അ​ധി​ക്ഷേ​പ നി​റ​ഞ്ഞ​തു​മാ​ണ് ഈ ​നി​ർ​ദേ​ശ​മെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

വി​ല​ക്ക​യ​റ്റ​വും ഭ​വ​ന പ്ര​തി​സ​ന്ധി​യും പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കാ​നാ​ണ് ഇ​ത്ത​രം രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ളി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment