യു​​വേ​​ഫ ഫു​​ട്ബോ​​ൾ ബോ​​ർ​​ഡി​​ൽ​​നി​​ രാ​​ജി​​വ​​ച്ചു മൗ​​റീ​​ഞ്ഞോ

റോം: ​​യു​​വേ​​ഫ ഫു​​ട്ബോ​​ൾ ബോ​​ർ​​ഡി​​ൽ​​നി​​ന്ന് എ​​ല്ലാ പ​​ദ​​വി​​ക​​ളും വി​​ട്ടൊ​​ഴി​​യു​​ന്ന​​താ​​യി പോ​​ർ​​ച്ചു​​ഗീ​​സ് പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​സെ മൗ​​റീ​​ഞ്ഞോ.

യൂ​​റോ​​പ്പ ലീ​​ഗ് ഫൈ​​ന​​ലി​​ൽ റ​​ഫ​​റി ആ​​ന്‍റ​​ണി ടെ​​യ്‌ലറി​​നെ​​തി​​രേ വാ​​ക്പോ​​ര് ന​​ട​​ത്തി​​യ കു​​റ്റ​​ത്തി​​ന് മൗ​​റീ​​ഞ്ഞോ​​യ്ക്ക് ടീ​​മി​​ന്‍റെ അ​​ടു​​ത്ത നാ​​ല് യൂ​​റോ​​പ്യ​​ൻ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് രാ​​ജി. 2021 മു​​ത​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ എ​​എ​​സ് റോ​​മ​​യു​​ടെ മാ​​നേ​​ജ​​റാ​​ണ് മൗ​​റീ​​ഞ്ഞോ.

യൂ​​റോ​​പ്പ ഫൈ​​ന​​ലി​​ൽ 1-1 സ​​മ​​നി​​ല​​യ്ക്കു​​ശേ​​ഷം പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ റോ​​മ​​യെ കീ​​ഴ​​ട​​ക്കി സ്പാ​​നി​​ഷ് ടീ​​മാ​​യ സെ​​വി​​യ്യ ചാ​​ന്പ്യ​ന്മാ​​രാ​​യി​​രു​​ന്നു.

ബു​​ഡാ​​പെ​​സ്റ്റ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​ആ​​ന്‍റ​​ണി ടെ​​യ്‌​ല​​റി​​നോടും കു​​ടും​​ബ​​ത്തോടും റോ​​മ ആ​​രാ​​ധ​​ക​​ർ രൂ​​ക്ഷ​​ഭാ​​ഷ​​യി​​ൽ പ്ര​​തി​​ക​​രി​​ച്ചു.

റോ​​മ ക്ല​​ബ്ബി​​നെ​​തി​​രേ യു​​വേ​​ഫ 50,000 യൂ​​റോ (ഏ​​ക​​ദേ​​ശം 44.80 ല​​ക്ഷം) പി​​ഴ ചു​​മ​​ത്തി​​യി​​രു​​ന്നു. യൂ​​റോ​​പ്പ ലീ​​ഗി​​ൽ അ​​ടു​​ത്ത എ​​വേ പോ​​രാ​​ട്ട​​ത്തി​​നു​​ള്ള റോ​​മ​​യു​​ടെ ടി​​ക്ക​​റ്റ് വി​​ൽ​​പ്പ​​ന​​യ്ക്കും യു​​വേ​​ഫ നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

റോ​​മ ആ​​രാ​​ധ​​ക​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ത്തി​​യ തീ​​വ​​യ്്പിനും മറ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ​​ക്കു​​മാ​​യാ​​ണ് ഈ ​​ശി​​ക്ഷ.

Related posts

Leave a Comment