അതെന്താടാ നിനക്ക് ചോർ വേണ്ടാത്തെ…. മിസ്റ്റർ പോഞ്ഞിക്കരയായി ഇന്നസെന്‍റ് തകർത്താടിയ കല്യാണ രാമനിലെ ആ രംഗം ഒരു യഥാർത്ഥ സംഭവം തന്നെ…

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ക​ല്യാ​ണ​രാ​മ​ൻ. ഈ ​സി​നി​മ​യി​ലെ ചോ​റു വി​ള​മ്പു​ന്ന രം​ഗം യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ന്ന​താ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ ഷാ​ഫി​യും തി​ര​ക്ക​ഥാ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​മ്പ​ല​വും.

ചി​ത്ര​ത്തി​ൽ പോ​ഞ്ഞി​ക്ക​ര എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ത​ക​ർ​ത്താ​ടി​യ ഇ​ന്ന​സെ​ന്‍റ് ത​ന്‍റെ നാ​ട്ടി​ൽ ന​ട​ന്ന ഒ​രു ക​ഥ ദി​ലീ​പി​നോ​ടു പ​റ​യു​ക​യും പി​ന്നീ​ട് ദി​ലീ​പ് അ​തു സം​വി​ധാ​യ​ക​നോ​ടും തി​ര​ക്ക​ഥാ​കൃ​ത്തി​നോ​ടും പ​റ​യു​ക​യും അ​വ​ര​തു ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​അ​റി​യാ​ക്ക​ഥ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.പോ​ഞ്ഞി​ക്ക​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ക​ഥാ​ഗ​തി​യി​ൽ വ​ലി​യ പ്രാ​ധാ​ന്യം ഇ​ല്ലെ​ന്നു തോ​ന്നി​യ​തി​നാ​ൽ ഇ​ന്ന​സെ​ന്‍റി​ന് ആ​ദ്യം വി​ഷ​മ​മാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി കൈ​യി​ൽ നി​ന്ന് ഒ​ട്ട​ന​വ​ധി ന​മ്പ​റു​ക​ളി​ട്ട് ആ ​ക​ഥാ​പാ​ത്രം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യെ​ന്നും ഷാ​ഫി​യും ബെ​ന്നി​യും പ​റ​യു​ന്നു.

മ്യൂ​സി​ക് വി​ത്ത് ബോ​ഡി മ​സി​ൽ​സ്, ചെ​ന്തെ​ങ്കി​ന്‍റെ കു​ല ആ​ണെ​ങ്കി​ൽ ആ​ടും തു​ട​ങ്ങി ആ ​ചി​ത്ര​ത്തി​ലെ പ​ല ഹാ​സ്യ​രം​ഗ​ങ്ങ​ളും ഇ​ന്ന​സെ​ന്‍റ് ത​ന്‍റേ​താ​യ രീ​തി​യി​ൽ രൂ​പ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

റി​ലീ​സി​ന് മു​മ്പ് ത​നി​ക്ക് ഏ​റ്റ​വും ടെ​ൻ​ഷ​ൻ ത​ന്ന സി​നി​മ​യാ​യി​രു​ന്നു ക​ല്യാ​ണ​രാ​മ​ൻ എ​ന്ന ഷാ​ഫി പ​റ​ഞ്ഞ​പ്പോ​ൾ ത​ന്‍റെ പ​തി​മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​യ ഈ ​സി​നി​മ സൂ​പ്പ​ർ ഹി​റ്റാ​കു​മെ​ന്ന് ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ബെ​ന്നി​യും അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. -പി​ജി

Related posts

Leave a Comment