കാണാതായ യുവതിയെയും മകളെയും കാമുകനൊപ്പം കണ്ടെത്തി, യുവതിക്ക് വിനയായത് വാടകവീടിന്റെ ഉടമസ്ഥന്റെ ഫോണ്‍!

sexകൊല്ലത്തുനിന്നു കാണാതായ യുവതിയെയും പതിനാലു വയസുള്ള മകളെയും യുവാവിനൊപ്പം മലപ്പുറം ജില്ലയിലെ പള്ളിക്കലില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയോടൊപ്പം പള്ളിക്കലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടി കൊല്ലത്തുള്ള വീട്ടിലേക്കു വാടകവീടിന്റെ ഉടമസ്ഥന്റെ മൊബൈല്‍ ഫോണില്‍ നിന്നു വിളിച്ചതാണ് ഇവരെ കണ്ടെത്താന്‍ പോലീസിനു സഹായകമായത്.

നിര്‍മാണ തൊഴിലാളിയായ യുവാവ് എട്ടു മാസത്തോളമായി ഭാര്യയോടൊപ്പം ഇവിടെ താമസിച്ചു വരികയായിരുന്നു. ഭാര്യ നാട്ടില്‍ പോയതിനു ശേഷമാണ് കൊല്ലത്തുനിന്നു യുവതിയും മകളും ഇവിടെയെത്തുന്നത്. സഹോദരിയും മകളുമാണെന്നായിരുന്നു നാട്ടുകാരോട് ഇയാള്‍ പറഞ്ഞിരുന്നത്.

Related posts