ന​യ​ൻ​താ​ര​യേക്കാൾ പ്രതിഫലം, കാരണം..! ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​യി മാ​റി മൃ​ണാ​ൾ ഠാ​ക്കൂ​ര്‍

സീ​താ രാ​മം എ​ന്ന സി​നി​മ​യു​ടെ വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ര്‍.

തെ​ലു​ങ്ക് ചി​ത്ര​മാ​യ സീ​താ​രാ​മം മൊ​ഴി മാ​റ്റി മ​റ്റ് ഭാ​ഷ​ക​ളി​ലു​മെ​ത്തി​യി​രു​ന്നു. ചി​ത്രം പാ​ന്‍ ഇ​ന്ത്യ​ന്‍ വി​ജ​യ​മാ​യി മാ​റി​യ​തോ​ടെ മൃ​ണാ​ളി​ന്‍റെ ക​രി​യ​റും കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു.

രാ​ജ്യം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​യി മാ​റാ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ മൃ​ണാ​ലി​ന് സാ​ധി​ച്ചു.

ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റാ​നൊ​രു​ങ്ങു​ക​യാ​ണ് മൃ​ണാ​ൾ. താ​ര​ത്തി​ന്‍റെ സ​മ്മ​തം കാ​ത്ത് ഏ​ഴ് സി​നി​മ​ക​ളാ​ണ് അ​ണി​യ​റി​ലു​ള്ള​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

ഇ​തി​ല്‍ എ​താ​യി​രി​ക്കും മൃ​ണാ​ൾ ​സ്വീ​ക​രി​ക്കു​ക എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ആ ​തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ ലോ​കം.

ത​ന്‍റെ പു​തി​യ ഹി​ന്ദി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മാ​യി​രി​ക്കും മൃ​ണാ​ൾ തെ​ന്നി​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക എ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ഹി​ന്ദി​ക്കും തെ​ലു​ങ്കി​ലും പു​റ​മെ ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് താ​രം.

ഈ ​വ​ര്‍​ഷംത​ന്നെ മൃ​ണാ​ളി​ന്‍റെ ത​മി​ഴ്, മ​ല​യാ​ളം അ​ര​ങ്ങേ​റ്റം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ന​ല്ലൊ​രു അ​ഭി​നേ​ത്രി​യാ​ണെ​ന്ന് താ​രം നേ​ര​ത്തെ ത​ന്നെ പ്രേ​ക്ഷ​ക​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം നാ​നി​യു​ടെ ചി​ത്ര​ത്തി​നാ​യി മൃ​ണാ​ൾ വാ​ങ്ങു​ന്ന​ത് വ​മ്പ​ൻ പ്ര​തി​ഫ​ല​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യു​ടെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യ ന​യ​ന്‍​താ​ര​യേ​ക്കാ​ള്‍ പ്ര​തി​ഫ​ല​മാ​ണ് ഈ ​ചി​ത്ര​ത്തി​ല്‍ മൃ​ണാ​ളി​ന് ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് അറിയു​ന്ന​ത്.

എ​ന്താ​യാ​ലും താ​ര​ത്തി​ന്‍റെ പു​തി​യ സി​നി​മ​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. സീ​താ​രാ​മ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലും ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത താ​രം മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​തും ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശം പ​ക​രു​ന്ന വാ​ർ​ത്ത​യാ​ണ്.

ടെ​ലി​വി​ഷ​നി​ലൂ​ടെ​യാ​ണ് മൃ​ണാ​ൾ താ​ര​മാ​കു​ന്ന​ത്. നി​ര​വ​ധി പ​ര​മ്പ​ര​ക​ള്‍ ചെ​യ്ത് കൈ​യ​ടി നേ​ടി​യ ശേ​ഷ​മാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ര്‍ സി​നി​മ​യി​ലെ​ത്തു​ന്ന​ത്.

ല​വ് സോ​ണി​യ എ​ന്ന ഓ​ഫ് ബീ​റ്റ് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മൃ​ണാ​ലി​ന്‍റെ അ​ര​ങ്ങേ​റ്റം. ചി​ത്ര​ത്തി​ലെ താ​ര​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ച്ച​ത്.

പി​ന്നാ​ലെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യി ബോ​ളി​വു​ഡി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ടം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തെ​ലു​ങ്ക് ചി​ത്രം സീ​താ​രാ​മം പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ മൃ​ണാ​ളി​ന്‍റെ ക​രി​യ​ര്‍ ആ​കെ മാ​റി മ​റ​ഞ്ഞു.

Related posts

Leave a Comment