‘ആറ്റുകാൽപൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കും’: പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ജി​ല്ല​യി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​തി​വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് മു​ൻ​പ് 25 റോ​ഡു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. പ​ക​ലും രാ​ത്രി​യും ക​ഠി​നാ​ധ്വാ​നം ചെ​യ്ത് നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നു അദ്ദേഹം പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യി​ൽ പ​ഴ​വ​ങ്ങാ​ടി വെ​സ്റ്റ് ഫോ​ർ​ട്ട് (പ​ദ്മ​വി​ലാ​സം റോ​ഡ്) പ്ര​വൃ​ത്തി രാ​ത്രി​യി​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യി​ൽ പൊ​തു​മ​രാ​മ​ത്ത് കെ​ആ​ർ​എ​ഫ്ബി​ക്ക് കീ​ഴി​ൽ 40 റോ​ഡു​ക​ളാ​ണ് ഒ​രു​മി​ച്ച് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 27 റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​യെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ആ​റ്റു​കാ​ൽ​പൊ​ങ്കാ​ല​ക്ക് മു​മ്പ് 25 റോ​ഡു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ടും. പ​ക​ലും രാ​ത്രി​യും ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്ത് നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment