സാമ്പത്തിക തർക്കം; ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി‌

മും​ബൈ: പൂ​നെ​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് ശേ​ഷം യു​വാ​വ് വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ഔ​ന്ദ് പ്ര​ദേ​ശ​ത്തെ ഒ​രു ഹോ​ട്ട​ലി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം. ആ​കാ​ശ് ജാ​ദ​വ് (39) എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​നി​ൽ ധ​മ​ലെ എ​ന്ന​യാ​ളാ​ണ് വെ​ടി​വ​ച്ച​ത്.

ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ആ​കാ​ശ് ജാ​ദ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു ജ്വ​ല്ല​റി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ധ​മ​ലെ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം, ധ​മ​ലെ, ജാ​ദ​വി​നെ കാ​പ്പി കു​ടി​ക്കാ​ൻ വി​ളി​ച്ച് അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

അ​വ​ർ ഹോ​ട്ട​ലി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ കൈ​യി​ലി​രു​ന്ന പി​സ്റ്റ​ൾ എ​ടു​ത്ത് ധ​മ​ലെ, ജാ​ദ​വി​നെ വെ​ടി​വ​ച്ച​തി​നു ശേ​ഷം അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.​ ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​പ്പോ​യ ധമലെ ഔ​ന്ദ് ചൗ​ക്കി​ന് സ​മീ​പത്തുവച്ച് ത​ല​യി​ൽ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി.

ച​തു​ശൃം​ഗി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts

Leave a Comment