നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌; പി.എ. മുഹമ്മദ് റിയാസ്

മൂ​ന്നാ​ർ മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ കൊ​ച്ചി ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ത്തി​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് ന​വീ​ക​ര​ണ​ത്തി​ന്‍റെ വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്‌ പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി മൂ​ന്നാ​ര്‍ – ബോ​ഡി​മേ​ട്ട് റോ​ഡ്. ഏ​റെ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച മൂ​ന്നാ​ര്‍ ബോ​ഡി​മേ​ട്ട് റോ​ഡ് (ഗ്യാ​പ് റോ​ഡ്) ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. മൂ​ന്നാ​റി​ല്‍ എ​ത്തു​ന്ന ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സ​ഞ്ചാ​രി​ക​ള്‍​ക്ക് മി​ക​ച്ച അ​നു​ഭ​വ​മാ​യി ഈ ​റോ​ഡ് മാ​റി.

മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഈ ​റോ​ഡി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി പ്ര​ത്യേ​ക​മാ​യി റീ​വ്യൂ ചെ​യ്തി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ട​സ്സ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ച്ചു.

ഇ​പ്പോ​ള്‍ എ​ല്ലാ ത​ട​സ്സ​ങ്ങ​ളും നീ​ക്കി റോ​ഡ് നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. കൊ​ച്ചി മു​ത​ല്‍ മൂ​ന്നാ​ര്‍ വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​പ്പോ​സ​ല്‍ അം​ഗീ​ക​രി​ക്കു​ക​യും പോ​സി​റ്റീ​വാ​യ സ​മീ​പ​നം കൈ​ക്കൊ​ള്ളു​ക​യും ചെ​യ്ത കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി ശ്രീ ​നി​തി​ന്‍ ഗ​ഡ്ക​രി​ക്കും പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ക​ഠി​നാ​ധ്വാ​നം ചെ​യ്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ഹ​ക​രി​ച്ച എം​എ​ല്‍​എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കു​ന്നു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fposts%2Fpfbid02GVRgK3EHgezVsF3W6ubzjmMTHCdwMCSahmZT2cf63aTYjxBQ8uyARNiAT82yUxaQl&show_text=true&width=500″ width=”500″ height=”747″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

 

Related posts

Leave a Comment